ജടായു കൊല്ലത്തുകാരനാണോ ആന്ധ്രക്കാരനാണോ..?സോഷ്യൽ മീഡിയ ചർച്ച മുറുകുന്നതിനിടെ ജടായു എർത്ത് സെന്ററിൽ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ..

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. യാത്രാപ്രേമികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാന്‍ സുന്ദരമായ ഒരിടമുണ്ട്, ജടായു പാറ. മനോഹരമായ ഒരു പരിസ്ഥിതി ഉദ്യാനമാണ് ഇത്. കൊല്ലം ജില്ലയിലെചടയമംഗലത്തെ ജടായു എർത്ത് സെന്ററിൽ ജടായു ശിൽപം കാണുന്നതിനും മറ്റു കാഴ്ചകളും ആസ്വദിക്കാനുമായി തിരക്കേറുകയാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാര പദ്ധതി എന്ന പ്രത്യേകതയും ജടായു പാറയ്ക്കുണ്ട്.രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാർക്കാണിത്.
തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റർ അകലെ ചടയമംഗലത്താണ് ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ പക്ഷിപ്രതിമ സ്ഥിതി ചെയ്യുന്നത്. കുന്നിൻപുറത്തെ പാറക്കെട്ടുകൾ അതേപടി നിലനിർത്തി ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തിലാണ് ഈ തീം പാർക്ക്. ദിവസവും എഴായിരത്തിലധികം സന്ദർശകർ ഇവിടെ എത്തുന്നതായി അധികൃതർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു സന്ദർശകരിൽ കൂടുതലും. ശബരിമല സീസൺ തുടങ്ങുന്നതോടെ കൂടുതൽപേർ സന്ദർശിക്കുമെന്നു വിലയിരുത്തുന്നു. എംസി റോഡ് വഴി ശബരിമലയിലേക്കു പോകുന്നവർക്ക് ജടായുപ്പാറ സന്ദർശിക്കാൻ എളുപ്പമാണ്.
പാറയ്ക്കു മുകളിൽ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.ജില്ലയിലേക്കുള്ള പ്രഥമ സന്ദർശനത്തിൽ നാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ. ജില്ലയിൽ ആദ്യമായെത്തിയ ഗവർണറെ മന്ത്രി പി.സി. വിഷ്ണുനാഥ് സ്വീകരിച്ചു. ലീല റാവിസ് ഹോട്ടലിൽ നിന്ന് ഹൗസ്ബോട്ടിലാണ് ഗവർണർ ഓം പ്രകാശ് മാഥൂർ അഷ്ടമുടിക്കായലിൽ സന്ദർശനം നടത്തിയത്. മൂന്നു മണിയോടെ ചടയമംഗലം ജടായു എർത്ത് സെന്ററിലേക്കു പോയി.വൈകിട്ട് നാലിന് ജടായു എർത്ത് സെന്ററിൽ എത്തിയ ഗവർണർ ഒന്നര മണിക്കൂർ അവിടെ ചെലവിട്ടു. റോപ് വേ വഴി പാറയ്ക്ക് മുകളിലെത്തി ജടായു ശിൽപവും അവിടെ നിന്നുള്ള ദൂരക്കാഴ്ചയും കണ്ടു.
ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജടായു ശിൽപവുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റു പദ്ധതികളും സംഘാടകർ വിശദീകരിച്ചു.പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങി.പ്രധാന ശില്പത്തിനടുത്തേക്ക് പ്രവേശനം ലഭിക്കുന്ന സാധാരണ ടിക്കറ്റിന് 250 മുതൽ 400 രൂപ വരെയാണ് നിരക്ക്. സ്വിസ് സാങ്കേതിക വിദ്യയുള്ള കേബിൾ കാർ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരാൾക്ക് 550 രൂപ മുതൽ 650 രൂപ വരെ ചെലവാകും. കാൽനടയായി മല കയറാൻ ആഗ്രഹിക്കുന്നവർക്ക് 300 മുതൽ 350 രൂപ നിരക്കിൽ വാക്ക് വേ ടിക്കറ്റ് എടുക്കാവുന്നതാണ്.
ഇവിടെ അഡ്വൈഞ്ചർ പാർക്കുമുണ്ട്. സിപ് ലൈനിങ്, മറ്റ് സാഹസിക വിനോദങ്ങൾ എന്നിവയ്ക്കായി പ്രത്യേകം ടിക്കറ്റുകൾ എടുക്കണം. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സന്ദർശന സമയം.ആഗോള ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രൺബീർ കപൂർ–സായ് പല്ലവി ചിത്രം 'രാമായണ'യ്ക്ക് പിന്നാലെ ജടായു കൊല്ലത്തുകാരനാണോ ആന്ധ്രക്കാരനാണോ എന്ന ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയും ട്രോളുകളും നിറയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























