Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

14 NOVEMBER 2026 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

പക്ഷാഘാത (സ്ട്രോക്ക്) ചികിത്സയ്ക്കും തുടര്‍പരിചരണത്തിനുമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കുറയ്ക്കണമെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാ രീതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണമെന്നും ഇന്ത്യന്‍ നാവികസേന ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് സര്‍ജന്‍ വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുവനന്തപുരത്ത് 'ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ചികിത്സാ സാങ്കേതികവിദ്യകള്‍ക്കപ്പുറം, രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രായോഗിക- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആശുപത്രി ചികിത്സയുടെ അമിത ചെലവ് മുന്‍ നിറുത്തി തന്‍റെ അന്തരിച്ച ഭാര്യാപിതാവിനായി വീട്ടില്‍ തന്നെ ഐ.സി.യു സൗകര്യം ഒരുക്കേണ്ടി വന്ന സ്വന്തം അനുഭവം അദ്ദേഹം പങ്കുവെച്ചു.

ചികിത്സാ ചെലവുകള്‍ വരുത്തുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ കൂടുതല്‍ ബോധവാന്‍മാരായിരിക്കണം. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി ഹൈബ്രിഡ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍, രോഗികളുടെ വീടുകള്‍ക്ക് സമീപം തന്നെ രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍, താങ്ങാനാവുന്ന നിരക്കിലുള്ള ഹോം-കെയര്‍ സംവിധാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ശങ്കര്‍ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ചു.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, സ്വിറ്റ്സര്‍ലന്‍ഡിലെ സ്ട്രോക്ക് റിസര്‍ച്ച് സെന്‍റര്‍, ബേണ്‍ എന്നീ സ്ഥാപനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷാഘാത പ്രതിരോധം, താങ്ങാനാവുന്ന തുടര്‍ചികിത്സ, കൃത്യസമയത്തുള്ള വൈദ്യസഹായം എന്നിവയാണ് സമ്മേളനത്തിന്‍റെ പ്രധാന പ്രമേയങ്ങള്‍.

നിര്‍മ്മിതബുദ്ധി (എ ഐ), റോബോട്ടിക്സ്, പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും, പക്ഷാഘാതം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം രോഗപ്രതിരോധം തന്നെയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളല്ല, മറിച്ച് യാതൊരു ചെലവുമില്ലാത്ത ജീവിതശൈലീ തന്നെയാണ് പക്ഷാഘാതത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവായ നടത്തം, രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കല്‍, പുകയില ഉപേക്ഷിക്കല്‍, നല്ല ഉറക്കം എന്നിവ നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പക്ഷാഘാത ചികിത്സ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏഷ്യയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും ഈ ഉദ്യമം വ്യാപിപ്പിച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ബേണിലെ ന്യൂറോളജി വിഭാഗം ചെയര്‍മാന്‍ ഡോ. ഉര്‍സ് ഫിഷര്‍ പറഞ്ഞു.

മികച്ച പക്ഷാഘാത ചികിത്സാ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി ന്യൂറോളജിസ്റ്റുകള്‍, ന്യൂറോസര്‍ജന്‍മാര്‍, ഇന്‍റര്‍വെന്‍ഷണല്‍ സ്പെഷ്യലിസ്റ്റുകള്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ഇന്‍സെല്‍സ്പിറ്റല്‍ ബേണിലെ ന്യൂറോറേഡിയോളജി വിഭാഗം മേധാവി ഡോ. ജാന്‍ ഗ്രല്ല ചൂണ്ടിക്കാട്ടി. പുതു തലമുറയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഗുരുതരമായ പക്ഷാഘാതത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട തന്‍റെ 87 വയസ്സുള്ള അമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിലൂടെ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിക്കാനായ അനുഭവം അമേരിക്കന്‍ നടന്‍ ലീലാന്‍ഡ് ഓര്‍സര്‍ പങ്കുവെച്ചു. സമയബന്ധിതമായ ചികിത്സ 18 മാസത്തെ മികച്ച ജീവിതം കൂടി അമ്മയ്ക്ക് തിരിച്ചുനല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീചിത്രയിലെ കോംപ്രിഹെന്‍സീവ് സ്ട്രോക്ക് കെയര്‍ പ്രോഗ്രാം മേധാവി പ്രൊഫ. ഡോ. പി.എന്‍. ശൈലജ സ്വാഗതവും ഇമേജിംഗ് സയന്‍സസ് ആന്‍ഡ് ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ഇ.ആര്‍. ജയദേവന്‍ നന്ദിയും രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (8 minutes ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (13 minutes ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (18 minutes ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (21 minutes ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (26 minutes ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (27 minutes ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (37 minutes ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (42 minutes ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (51 minutes ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (58 minutes ago)

പ്രണയവിവാഹം പകയായി; കൊല്ലത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു...  (1 hour ago)

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...  (1 hour ago)

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (3 hours ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (3 hours ago)

Malayali Vartha Recommends