Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!


ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...


വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ


അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...


മധുരയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസ്..അഞ്ചാംദിവസമാണ് പ്രതി പിടിയിലായത്.. സംശയം തോന്നിയ ബസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്...

വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ

16 NOVEMBER 2026 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....

പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന നൂറുകണക്കിന് കണ്ണുകൾ, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്ന കുടുംബങ്ങൾ! പ്രബുദ്ധ കേരളത്തിൽ നിന്നും ഓരോ വർഷവും കാണാതാകുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന വിധത്തിൽ വർധിക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരാവകാശ രേഖകളും പോലീസ് കണക്കുകളും വിരൽ ചൂണ്ടുന്നത് വലിയൊരു സാമൂഹിക പ്രതിസന്ധിയിലേക്കാണ്. എന്താണ് കേരളത്തിൽ സംഭവിക്കുന്നത്? ആരൊക്കെയാണ് ഈ കാണാമറയത്തേക്ക് മറയുന്നത്?കേരള പോലീസിന്റെയും സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും ഏറ്റവും പുതിയ കണക്കുകൾ ഏറെ ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇതുവരെയും കണ്ടെത്താനായില്ല.

2016 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.2016 മുതൽ 2026 മാർച്ച് വരെ പത്തുവർഷത്തിനിടെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തി. എന്നാൽ, ബാക്കിയുള്ള 2891 പേർ ഇപ്പോഴും കാണാമറയത്താണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരും ഇതിലുണ്ട്.വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കാണാതായവരുടെ കണക്കുകൾ പുറത്തുവിട്ടത്. നേരത്തേ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവർത്തകൻ കാണാതായവരുടെ കണക്കുകൾ തേടി ക്രൈം റെക്കോഡ്സ് ബ്യൂറോയെ സമീപിച്ചിരുന്നെങ്കിലും ഇത് രഹസ്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

 

തുടർന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പത്തുവർഷത്തിനിടെ കാണാതായവരുടെ കണക്കുകൾ പുറത്തുവിട്ടത്.ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന മിസ്സിംഗ് കേസുകളുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2020-ൽ 8,742 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, 2024 ആയപ്പോഴേക്കും അത് 11,897 ആയി ഉയർന്നു. 2025-ൽ 11,139 പേരെയും, 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 7,869 പേരെയും സംസ്ഥാനത്ത് നിന്നും കാണാതായിട്ടുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു.ഈ കാലയളവില്‍ കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2022 ല്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസ് പുറത്തുവന്നത് കാണാതായ കാലടിയിലെ റോസ്്‌ലിന്‍,

 

കടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരി പത്മം എന്നിവരുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.ആയുര്‍വേദ ചികിത്സകന്‍ ഭഗവല്‍സിങ്ങ്, ഭാര്യ ലൈല ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരുടെ വീട്ടില്‍ നടന്ന നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ കേസിനു പിന്നാലെ കാണാതായ സ്ത്രീകളെ തേടിയുള്ള അന്വേഷണം ശക്തിപ്പെടുത്തിയിരുന്നു.എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ വീടുവിട്ടിറങ്ങുന്നത്? പോലീസ് അന്വേഷണങ്ങളും സാമൂഹിക പഠനങ്ങളും പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് താഴെ പറയുന്ന കാരണങ്ങളാണ്:വീടുകളിലെ അസ്വാരസ്യങ്ങൾ, രക്ഷിതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ, പഠനഭാരം എന്നിവ കാരണം കൗമാരക്കാരും കുട്ടികളും വീടുവിട്ടിറങ്ങുന്ന പ്രവണത കൂടിവരികയാണ്.

 

2026-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം കാണാതായ 932 കുട്ടികളിൽ മുന്നിലൊന്ന് പേരും വീടുവിട്ടിറങ്ങിയത് കുടുംബപ്രശ്നങ്ങളും മാനസിക സമ്മർദ്ദവും കാരണമാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരുടെ വാക്കുകളിൽ വിശ്വസിച്ച് വീടുവിട്ടിറങ്ങുന്ന പെൺകുട്ടികളുടെയും യുവതികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്. പലപ്പോഴും ഇവർ വലിയ ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും ഇരയാകുന്നു. കടക്കെണി മൂലം കുടുംബത്തോടെ അപ്രത്യക്ഷരാകുന്ന സംഭവങ്ങളും, ലഹരിമരുന്ന് മാഫിയകളുടെ വലയിൽപ്പെട്ട് കാണാതാകുന്ന യുവാക്കളുടെ കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

 

കാണാതാകുന്ന കേസുകളിലെ അന്വേഷണങ്ങളാണ് പലപ്പോഴും ഇലന്തൂർ നരബലി പോലുള്ള ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചത്. കൂടാതെ പ്രായമായവരും മാനസിക വെല്ലുവിളി നേരിടുന്നവരും വഴിതെറ്റി പോകുന്നതും സാധാരണമാണ്.കാണാതാകുന്നവരെ കണ്ടെത്തുന്നതിൽ രാജ്യത്തെ തന്നെ മികച്ച 'സ്ട്രൈക്ക് റേറ്റ്' ഉള്ള സേനകളിലൊന്നാണ് കേരള പോലീസ്. ആധുനിക സൈബർ സെല്ലിന്റെ സഹായത്തോടെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മണിക്കൂറുകൾക്കുള്ളിൽ പലരെയും കണ്ടെത്താൻ പോലീസിന് സാധിക്കുന്നുണ്ട്. എങ്കിലും, കണ്ടെത്താനാകാതെ അവശേഷിക്കുന്ന ആയിരക്കണക്കിന് കേസുകൾ പോലീസിന് മുന്നിൽ വലിയൊരു വെല്ലുവിളിയായി തുടരുന്നു.

ഉത്തരം കിട്ടാത്ത പ്രമുഖ തിരോധാനങ്ങൾ..ജസ്ന മരിയ ജെയിംസ് (2018). പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയായ 20 വയസ്സുകാരി ജസ്നയെ 2018 മാർച്ചിൽ ബന്ധുവീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായി. കേരള പോലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും വർഷങ്ങളോളം അന്വേഷിച്ചിട്ടും ജസ്നയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താനായില്ല..
രാഹുൽ രാജു (2005). ആലപ്പുഴയിലെ ആശ്രമം മൈതാനത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരൻ രാഹുലിനെ 2005 മെയ് 18-നാണ് കാണാതായത്. സുകുമാരക്കുറുപ്പ് (1984). സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോ എന്ന നിരപരാധിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയാണ് സുകുമാരക്കുറുപ്പ്. നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വട്ടംചുറ്റിച്ച് പിടികൊടുക്കാതെ മറഞ്ഞിരിക്കുന്ന കുറുപ്പ്,

 

കേരളത്തിലെ ഏറ്റവും വലിയ 'വാണ്ടഡ്' കുറ്റവാളിയാണ്..ഒരാളെ കാണാതാകുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സമാധാനമാണ്. പോലീസിന്റെ ജാഗ്രതയ്ക്കൊപ്പം വീടുകളിൽ തുറന്ന ആശയവിനിമയവും സ്നേഹവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ ശ്രദ്ധിക്കാനും, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൃത്യമായ കൗൺസിലിംഗ് നൽകാനും സമൂഹം മുന്നോട്ടുവന്നാൽ മാത്രമേ ഈ കണക്കുകൾക്ക് ഒരു പരിധി വരെ തടയിടാൻ സാധിക്കൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (3 minutes ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (7 minutes ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (9 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (14 minutes ago)

മുഖ്യപ്രതി നിഷാന്ത്  (21 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (28 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (44 minutes ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (2 hours ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (2 hours ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (2 hours ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (3 hours ago)

Malayali Vartha Recommends