അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

അമേരിക്കയുടെ നിരന്തരം ഉള്ള ഭീഷണികൾക്ക് മുൻപിൽ വഴങ്ങാതെ അതെ പാത്രത്തിൽ തിരിച്ചടിക്കുകയാണ് ഇറാൻ. ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ. യുഎസ്എസ് സ്പ്രൂവൻസ് എന്ന അമേരിക്കൻ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറിന്റെ ഭാഗമായ രണ്ട് നേവി ഉദ്യോഗസ്ഥർക്ക് എതിരെയാണ് ഭീഷണി സന്ദേശം.
ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ എക്സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.ഇറാനിലെ യുദ്ധസേവനത്തിനുശേഷം കലിഫോർണിയയിലേക്കു മടങ്ങിയ നേവി ഉദ്യോഗസ്ഥരായ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്ക് എതിരെയാണ് ഇറാന്റെ ഭീഷണി. സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ഇറാനു ലഭിച്ചത് അമേരിക്കയ്ക്ക് പുതിയ വെല്ലുവിളിയായിരിക്കുകയാണ്. നവംബർ 13നാണ് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ എക്സ് അക്കൗണ്ടിലൂടെ ഭീഷണി സന്ദേശം പുറത്തുവിട്ടത്.
357 ദിവസത്തോളം പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ട ശേഷമാണ് യുഎസ്എസ് സ്പ്രൂവൻസ് കലിഫോർണിയയിലേക്ക് മടങ്ങിയത്.ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്കുനേരെ നൂറുകണക്കിനു ക്രൂസ് മിസൈലുകൾ യുഎസ്എസ് സ്പ്രൂവൻസിൽനിന്നും വിക്ഷേപിച്ചിരുന്നു. അതേസമയം ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ കണക്കിലെടുത്ത് അമേരിക്കയിൽ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർധിച്ചതിനെ തുടർന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് ഉൾപ്പെടെയുള്ള ഉന്നതർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൈനിക താവളങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























