തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് സംഘം സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെ കഴക്കൂട്ടം ദേശീയപാതയിലായിരുന്നു സംഭവം.
ലഹരി സംഘം ഥാർ ജീപ്പിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സംഘം ബൈക്കിലും ജീപ്പിലുമായി ദേശീയപാതയിൽ നിലയുറപ്പിച്ചത്. വാഹനം തടയാൻ ശ്രമിച്ചതോടെ, സംഘം ജീപ്പ് പൊലീസുകാർക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു.
അപകടത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇതിൽ സി.പി.ഒ ബിനുരാജിന്റെ വലതുകൈ ഒടിഞ്ഞുതൂങ്ങി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ലഹരി സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട നാലാമത്തെ പ്രതിക്കായി പ്രദേശത്ത് പൊലീസ് വ്യാപകമായ തെരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha


























