തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ ഇത് ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെങ്കിലും, കേരളത്തിൽ കനത്ത മഴയ്ക്ക് സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ഈ സിസ്റ്റം തമിഴ്നാട് തീരത്തേക്ക് കരകയറാനോ അറബിക്കടലിലേക്ക് പ്രവേശിക്കാനോ സാധ്യത കുറവായതിനാൽ, നവംബർ 16 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരും. പകൽ ചൂട് അനുഭവപ്പെടുമ്പോൾ അതിരാവിലെ മൂടൽമഞ്ഞും തണുപ്പും വർദ്ധിക്കും. നവംബർ 16-ന് ശേഷം മാത്രമേ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കൻ ജില്ലകളിൽ മഴ വീണ്ടും സജീവമാകുകയുള്ളൂ.
https://www.facebook.com/Malayalivartha


























