Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!

14 NOVEMBER 2026 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....

ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ സാനിയ മിർസയുടെ ജീവിതത്തിൽ പുതിയൊരു പ്രണയമുണ്ടോ? വിവാഹമോചനത്തിനുശേഷം സാനിയ വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണോ? സോഷ്യൽ മീഡിയയിൽ കുറച്ചുനാളായി പ്രചരിക്കുന്ന ഈ ചോദ്യങ്ങൾക്കൊടുവിൽ സ്വന്തം പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടെന്നിസ് താരം. എന്നാൽ ആരാധകർ പ്രതീക്ഷിച്ച തരത്തിലുള്ള ഒരു പ്രണയവാർത്തയല്ല സാനിയയുടെ മറുപടി. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു പുരുഷനില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, ഭാവിയിൽ അങ്ങനെയൊരാൾ ജീവിതത്തിലേക്ക് കടന്നുവരുമോ എന്നുപോലും അറിയില്ലെന്നും സാനിയ പറയുന്നു.

നടി നേഹ ധൂപിയയും നടൻ അംഗദ് ബേദിയും അവതാരകരായെത്തുന്ന 'ഡബിൾ ഡേറ്റ്' എന്ന ടോക്ക് ഷോയിലാണ് രസകരമായ ഈ വെളിപ്പെടുത്തൽ. സംവിധായികയും സാനിയയുടെ അടുത്ത സുഹൃത്തുമായ ഫറാ ഖാനും പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. സാധാരണ സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെയാണ് ഇത്തരം പരിപാടികളിൽ ചർച്ചയാകാറുള്ളത്. എന്നാൽ ഇത്തവണ ചോദ്യങ്ങൾ സാനിയയുടെ വ്യക്തിജീവിതത്തിലേക്കും നീണ്ടു. അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ എന്നായിരുന്നു അവതാരകരുടെ ചോദ്യം. അതിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കോഫി ഡേറ്റിന് വിളിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിന് സാനിയ പറഞ്ഞത്, തന്റെ പുരുഷ സുഹൃത്തുക്കൾ പലപ്പോഴും യാത്രകൾക്ക് ക്ഷണിക്കാറുണ്ടെന്നാണ്. എന്നാൽ അവരിൽ മിക്കവരും തന്നെ ഒരു പെൺകുട്ടിയായിട്ടല്ല, ആൺസുഹൃത്തുക്കളുടെ കൂട്ടത്തിലെ ഒരാളായിട്ടാണ് കാണുന്നതെന്നും താരം തമാശരൂപേണ പറഞ്ഞു. അതായത് യാത്രയ്ക്ക് ക്ഷണമുണ്ട്, പക്ഷേ പ്രണയാഭ്യർഥനയുമായി ആരും എത്തിയിട്ടില്ല! ഇതിനിടെ ഫറാ ഖാനും ഒരു രസകരമായ കാര്യം വെളിപ്പെടുത്തി. സാനിയ ശരിക്കും സിംഗിളാണോ എന്ന് അന്വേഷിച്ച് തന്റെ ചില സുഹൃത്തുക്കൾ പതിവായി വിളിക്കാറുണ്ടത്രേ. സാനിയയുടെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ആകാംക്ഷ ആരാധകർക്ക് മാത്രമല്ല, സുഹൃത്തുക്കൾക്കിടയിലുമുണ്ടെന്ന് ചുരുക്കം.

സംഭാഷണം മുന്നോട്ടുപോയപ്പോൾ അംഗദ് ബേദി ചോദിച്ചത് ഒരു പുരുഷനോടൊപ്പം മനോഹരമായ നിമിഷങ്ങൾ പങ്കിടണമെന്ന് സാനിയയ്ക്ക് തോന്നാറുണ്ടോ എന്നായിരുന്നു. അതിന് സാനിയ നൽകിയ മറുപടി വളരെ വ്യക്തമായിരുന്നു. തന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു പുരുഷനില്ലെന്നും ഭാവിയിൽ അങ്ങനെയൊരാൾ ഉണ്ടാകുമോ എന്നുപോലും അറിയില്ലെന്നുമാണ് താരം പറഞ്ഞത്. ഇതോടെ സാനിയ പ്രണയത്തിലാണെന്നും പുനർവിവാഹത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങൾക്ക് തൽക്കാലം വിരാമമായിരിക്കുകയാണ്. അതേസമയം, ഭാവിയിൽ പ്രണയമോ വിവാഹമോ ഉണ്ടാകില്ലെന്ന് സാനിയ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ജീവിതാവസ്ഥയാണ് താരം തുറന്നുപറഞ്ഞത്.

2010ലായിരുന്നു മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അന്നും ഈ വിവാഹം വലിയ വാർത്തയായിരുന്നു. 2018ൽ ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചു. ഇസ്ഹാൻ എന്നാണ് മകന്റെ പേര്. എന്നാൽ വർഷങ്ങൾക്കുശേഷം ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ വീണു. 2024ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് ശുഹൈബ് മാലിക് പാക്കിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വിവാഹമോചനത്തിനുശേഷം തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകളൊന്നും നടത്താതെ മുന്നോട്ടുപോകുകയായിരുന്നു സാനിയ.

അതേസമയം, ടെന്നിസ് കോർട്ടിലെ നേട്ടങ്ങൾകൊണ്ട് ലോകശ്രദ്ധ നേടിയ താരമാണ് സാനിയ. വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. സിംഗിൾസ് റാങ്കിങ്ങിൽ ലോകത്തെ 27-ാം സ്ഥാനത്തെത്താനും സാനിയയ്ക്ക് കഴിഞ്ഞു. 2023ൽ പ്രൊഫഷണൽ ടെന്നിസിനോട് വിടപറഞ്ഞെങ്കിലും അവതാരകയായും കമന്റേറ്ററായും ഇപ്പോഴും സജീവമാണ്.

കരിയറിലെ വലിയ നേട്ടങ്ങൾക്കുശേഷം ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്ന സാനിയയുടെ കാര്യത്തിൽ ആരാധകർക്ക് ഇപ്പോഴും ആകാംക്ഷയുണ്ട്. വീണ്ടും ഒരു പ്രണയമുണ്ടാകുമോ, മറ്റൊരു വിവാഹത്തിന് താരം തയ്യാറാകുമോ എന്നൊക്കെയാണ് പലരുടെയും ചോദ്യം. എന്നാൽ അതിനൊന്നും ഇപ്പോൾ ഉത്തരമില്ലെന്നാണ് സാനിയയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. എന്തായാലും പ്രണയമുണ്ടോ, വിവാഹമുണ്ടോ എന്ന ചോദ്യങ്ങൾക്ക് പിന്നാലെ പോകാതെ സ്വന്തം ജീവിതവുമായി മുന്നോട്ടുപോകുകയാണ് ഈ ടെന്നിസ് ഇതിഹാസം. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നവംബര്‍ 14- ശിശുദിനം.... പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 137-ാം ജന്മദിനം,  രാജ്യം ശിശുദിനം ആഘോഷിക്കുന്നു  (13 minutes ago)

ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ... പുനർവിവാഹം ഉടനെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം; ജീവിതത്തിൽ ഇപ്പോൾ ആരുമില്ലെന്ന് തുറന്നുപറച്ചിൽ, ഭാവിയെക്കുറിച്ചും മനസ്സ് തുറന്ന് ടെന്നിസ് ഇതിഹാസം!  (16 minutes ago)

ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു.... യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ  (28 minutes ago)

അപൂർവ മോഡൽ ബൈക്ക് തുമ്പായി... ചാലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയുടെ മൊഴിയിൽ വൈരുധ്യം, കവർച്ചാസംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, പ്രതികളെ കണ്ടെത്താൻ അപൂർവ ബൈക്ക് മോഡലുകൾ കേന  (32 minutes ago)

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (55 minutes ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (1 hour ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (1 hour ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (1 hour ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (1 hour ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (1 hour ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (2 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

Malayali Vartha Recommends