ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..

ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് എല്‍പിജി. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ എല്‍പിജി ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ..?ഏറ്റവും കുറവ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ..? പാചകത്തിനായുള്ള പ്രധാന ഇന്ധനമായി എല്‍പിജി ഉപയോഗിക്കുന്നതില്‍ തെലങ്കാനയിലെ ഗ്രാമീണ മേഖല ദേശീയ തലത്തില്‍ ഒന്നാമത്. ഇവിടെ ഗ്രാമീണ കുടുംബങ്ങളില്‍ 95.3 ശതമാനവും പാചക ആവശ്യങ്ങള്‍ക്കായി എല്‍പിജിയെയാണ് ആശ്രയിക്കുന്നത്.
കുടുംബങ്ങളുടെ ഉപഭോഗ രീതികളെക്കുറിച്ച് എസ്ബിഐ റിസര്‍ച്ച് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.'ഇന്ത്യയുടെ ഉപഭോഗ യാത്ര' എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ട് പ്രകാരം, തെലങ്കാനയില്‍ മൊത്തത്തിലുള്ള എല്‍പിജി ഉപയോഗം 84.4 ശതമാനമാണ്. ഇതില്‍ ഗ്രാമീണ മേഖലയില്‍ 95.3 ശതമാനവും നഗര മേഖലയില്‍ 73 ശതമാനവുമാണ് ഉപയോഗ നിരക്ക്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയില്‍ എല്‍പിജി ഉപയോഗം വളരെ കൂടുതലായി കാണപ്പെടുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന.
റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ഉപയോഗ നിരക്ക് തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍. ആന്ധ്രാപ്രദേശ് (86.9%), പഞ്ചാബ് (84.1%), തമിഴ്നാട് (81.4%), കര്‍ണാടക (81.5%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. അതേസമയം, പല സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയില്‍ എല്‍പിജി ഉപയോഗം വളരെ കുറവാണ്. ഛത്തീസ്ഗഢില്‍ 15.3 ശതമാനമാണ് എല്‍പിജി ഉപഭോഗം.ഒഡീഷയില്‍ 16.8 ശതമാനവും, ജാര്‍ഖണ്ഡില്‍ 17.2 ശതമാനവും, രാജസ്ഥാനില്‍ 22.9 ശതമാനവുമാണ് ഉപയോഗ നിരക്ക്.
രാജ്യത്തുടനീളം ശുദ്ധമായ പാചക ഇന്ധനത്തിന്റെ ഉപയോഗം തുല്യമല്ലെന്ന് ഇത് എടുത്തുകാണിക്കുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2023 ഓഗസ്റ്റിനും 2024 ജൂലൈയ്ക്കുമിടയില്‍ നടത്തിയ ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ2023-24നെ അടിസ്ഥാനമാക്കിയാണ് എസ്ബിഐ റിസര്‍ച്ച് ഈ പഠനം നടത്തിയത്.ഇന്ത്യയിലെ ഗ്രാമീണ, നഗര മേഖലകളിലായി 2,61,953 കുടുംബങ്ങളെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളും, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംരംഭങ്ങളുമാണ് തെലങ്കാനയില്‍ എല്‍പിജി ലഭ്യത വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വ്യവസായ മേഖലയിലെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























