എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും: ഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ 13വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20വരെ നടക്കും. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷന്‍ ഏപ്രില്‍ ഏഴുമുതല്‍ 25വരെയാണ് നടക്കുക.
തുടര്‍ന്ന് മേയ് ഏഴിന് ബോര്‍ഡ് മീറ്റിംഗ് ചേരും. എട്ടിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകളും മന്ത്രി നേര്‍ന്നു.
https://www.facebook.com/Malayalivartha
























