ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കല്‍ തെക്കതില്‍ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍.
മരണത്തെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസ്സപ്പെട്ടു. തുടര്‍ന്ന് കുളത്തിലെ ശുദ്ധികലശ പൂജകള്‍ക്കു ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദിവസങ്ങളുടെ ഇടവേളയില്‍ ക്ഷേത്രക്കുളത്തില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ വ്യാഴാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍പുരയില്‍ രഞ്ജു ശരണ്യ ദമ്പതികളുടെ മകന്‍ അദൈ്വത് (17) ഇവിടെ വീണു മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























