ശിവരാത്രി സമയത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ യശ്വന്ത്പൂരിനും മഡ്ഗാവിനും ഇടയിൽ മംഗളൂരു വഴി പ്രത്യേക ട്രെയിൻ സർവിസ്

ശിവരാത്രി സമയത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ യശ്വന്ത്പൂരിനും മഡ്ഗാവിനും ഇടയിൽ മംഗളൂരു വഴി പ്രത്യേക ട്രെയിൻ സർവിസ് .
ട്രെയിൻ നമ്പർ 06507 യശ്വന്ത്പൂർ-മഡ്ഗാവ് സ്പെഷൽ എക്സ്പ്രസ് ഫെബ്രുവരി 13ന് ഉച്ച12.30 ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് മഡ്ഗാവിൽ എത്തും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 06508 മഡ്ഗാവ്-യശ്വന്ത്പൂർ സ്പെഷൽ എക്സ്പ്രസ് ഫെബ്രുവരി 16ന് രാവിലെ 11ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 4.45ന് യശ്വന്ത്പൂരിൽ എത്തിച്ചേരുന്നതാണ്.
ചിക്കബാണവര, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാൾ, സൂറത്കൽ, മുൽക്കി, ഉഡുപ്പി, ബാർക്കൂർ ബ്രഹ്മാവർ, കുന്താപുരം, മൂകാംബിക റോഡ് ബൈന്ദൂർ, ഭട്കൽ, മുർഡേശ്വർ, ഹൊണാവർ, കുംത, കർണാവാർ സ്റ്റേഷനുകൾ, അങ്കോകർണ റോഡ് എന്നിവിടങ്ങളിൽ പ്രത്യേക ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ഒരു ഫസ്റ്റ് എ.സി കം എ.സി ടു-ടയർ കോച്ച്, രണ്ട് എ.സി ടു-ടയർ കോച്ചുകൾ, രണ്ട് എ.സി ത്രീ-ടയർ കോച്ചുകൾ, ഒമ്പത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് എസ്.എൽ.ആർ/ഡി കോച്ചുകൾ എന്നിവയുൾപ്പെടെ 20 കോച്ചാണുള്ളത്.
"
https://www.facebook.com/Malayalivartha

























