പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാന്നാറിൽ പാടശേഖരത്തിൽ നെല്ലിന് വളംവിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ നമ്പൂണാരിൽ പുതുവൽ ബിനു (അച്ചു - 49) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പകൽ മൂന്നിന് ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ നെല്ലിന് വളം ഇടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ മാവേലിക്കര ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംസ്കാരചടങ്ങുകൾ നടന്നു.
"
https://www.facebook.com/Malayalivartha

























