'അവരെ' ഒരിക്കലും ചതിക്കരുത് ; മരിക്കുന്നതിന് മുന്നേ റോയി സംരക്ഷിച്ചത് അവരെ; ഡയറിക്കുറിപ്പിൽ എഴുതിയത് അവരെ വഞ്ചിക്കരുതെന്ന്; എന്തൊരു മനുഷ്യനാണിത്...! മരണത്തിന് മുൻപ് സഹോദരനെ വിളിച്ചത് 'ആ ഒരൊറ്റ' ലക്ഷ്യത്തോടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. യുടെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് കിട്ടിയിട്ടുണ്ട്.. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്.
ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. ആദായ നികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദത്തിലാക്കിയിരുന്നു.
അന്വേഷണ സംഘം റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നുണ്ട്.
റോയിയുടെ ഡയറിയിൽ നിന്ന് വ്യക്തിപരമായി എന്തോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡയറിയിൽ കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























