Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോര്‍ജ്- എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതല്‍ 9 വരെ കനകക്കുന്നില്‍: കരുത്താര്‍ന്ന പെണ്‍ ചുവടുകള്‍ കരുതലോടെ കേരളം മുന്നോട്ട്...

02 FEBRUARY 2026 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

ജിവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ''കരുത്താര്‍ന്ന പെണ്‍ചുവടുകള്‍ കരുതലോടെ കേരളം'' എന്ന ആശയം മുന്‍നിര്‍ത്തി എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026 കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 3 മുതല്‍ 9 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലും നിശാഗന്ധിയിലുമായാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോണ്‍ക്ലേവുകള്‍, സംരംഭക പരിശീലന സെഷനുകള്‍, പ്രദശന വിപണന മേള, കലാപരിപാടികള്‍ എന്നിവയുണ്ടാകും.

എസ്‌കലേറ വനിതോത്സവം 26ന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം 5.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് വനിതാശിശു വികസന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തൃശ്ശൂര്‍, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കായുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്യുന്നു.

ഫെബ്രുവരി ആറാം തീയതി കാവല്‍ കെയര്‍ ക്രോണിക്കിള്‍ പുസ്തകത്തിന്റെ പ്രകാശനം കൂടണയാം പദ്ധതിയുടെ നേട്ടങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം, ചുവടുകള്‍ പദ്ധതിയുടെ ലോഗോ പ്രകാശനം അങ്കണവാടി സമ്പൂര്‍ണ്ണ വൈദ്യുതികരണ പ്രഖ്യാപനം ചൈല്‍ഡ് ഫ്രണ്ട് ലി ആഡിറ്റ് നേട്ടത്തിന്റെ പ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാനത്തിന്റെ കാവല്‍ പദ്ധതിയെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. 12 കുട്ടികളുടെ ജീവിതാനുഭവമാണ് ക്രോണിക്കിള്‍ പുസ്തകം. കുടുംബാധിഷ്ഠിത പരിചരണ പരിപാടിയാണ് കൂടണയാം. ഇതിലൂടെ 573 കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി.

'വനിത ശിശു വികസന കോണ്‍ക്ലേവ് 2026'

'Where every Woman is empowered and Every Child is Protected- Kerala's vision in action'

കേരള സര്‍ക്കാര്‍ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ 2026 ഫെബ്രുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ വെച്ച് 'വനിതാ കോണ്‍ക്ലേവ് 2026' സംഘടിപ്പിക്കുന്നു. ഈ കോണ്‍ക്ലേവില്‍, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം -Gender Justice beyond Biology and Social Norms, ശിശുവികസനം - Bright Beginnings, ശിശുസംരക്ഷണം - Resilience Pavilion എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.

ആശയ സമ്പുഷ്ടമായ ഇന്‍സ്റ്റലേഷനുകളും പ്രമുഖ കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും വിനോദത്തിനായിട്ടുള്ള പ്രത്യേക ഒരുക്കങ്ങളും ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 3 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന വനിതോത്സവത്തിന്റെ പ്രധാന ആകര്‍ഷണം 140 സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയാണ്. 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 8 ഇതര സംസ്ഥാനങ്ങളില്‍ നിന്നും പങ്കാളിത്തമുള്ള മേള വൈവിധ്യമാര്‍ന്ന വിപണിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നത്.

ഫെബ്രുവരി 4 മുതല്‍ 9 വരെ വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ കോണ്‍ക്ലേവിനൊപ്പം വനിതാ സംരംഭകത്വം, സാമൂഹ്യ ശാക്തീകരണം, കൗമാര ആരോഗ്യം, ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. വൈകുന്നേരങ്ങളില്‍ എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026ല്‍ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ലൈവ് കണ്‍സേര്‍ട്ടും അരങ്ങേറും.

പ്രശസ്ത ഗായകരായ പ്രണവം ശശി, റിമി ടോമി, അഞ്ചു ജോസഫ് എന്നിവരുടെ സംഗീത പരിപാടികള്‍, ഫോക്ലോര്‍ അക്കാദമി നടത്തുന്ന മുടിയേറ്റ്, തോല്‍പ്പാവകൂത്ത് എന്നിവയും തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ 'കിരാതം കഥകളി'യും നിരീക്ഷ പെണ്‍ നാടക വേദിയുടെ നാടകവും വിവിധ കോളേജുകളിലെ വനിതാ സെല്‍ വിദ്യാര്‍ഥികളുടെ പരിപാടികളും ഉണ്ടാകും.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ എംഡി ബിന്ദു വിസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (18 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (40 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends