Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാം: സോളര്‍ കേസിലൂടെ വിവാദത്തിലായ ബിജു രാധാകൃഷ്ണനെതിരെ പണം തട്ടിപ്പ് കേസ്

02 FEBRUARY 2026 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

ആശുപത്രി നിര്‍മിക്കാനായി 1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് നടപടിക്രമങ്ങള്‍ക്കായി പലപ്പോഴായി 29 ലക്ഷം രൂപ വാങ്ങി പറ്റിച്ച ബിജു രാധാകൃഷ്ണനെതിരെ കേസ്.'ഇങ്ങനെയാക്കെ പോയാല്‍ മതിയോ, 500 ബെഡ്ഡുള്ള ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എംഡിയുടെ കസേരയില്‍ ഇരിക്കുന്നത് ഒന്നോര്‍ത്തു നോക്കിക്കേ', ആ ഡയലോഗ് തന്റെ 29 ലക്ഷം രൂപ നഷ്ടപ്പെടുത്തുമെന്ന് ഓര്‍ത്തില്ല എന്നാണ് കെ.റിന്‍ഷാദ് എന്ന നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശി പറയുന്നത്.

പണം തട്ടിച്ചു എന്ന റിന്‍ഷാദിന്റെ പരാതിയില്‍ കടവന്ത്ര പൊലീസ് ബിജു ജോര്‍ജ് എന്ന ബിജു രാധാകൃഷ്ണനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. സോളര്‍ കേസിലൂടെ വിവാദത്തിലകപ്പെട്ട ആളായിരുന്നു ബിജു രാധാകൃഷ്ണന്‍. അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നും പ്രതികളെ നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി. വധഭീഷണിയുണ്ടെന്ന റിന്‍ഷാദിന്റെ പരാതിയില്‍ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

1500 കോടി രൂപയുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്നായിരുന്നു റിന്‍ഷാദിനുള്ള ബിജു രാധാകൃഷ്ണന്റെ വാഗ്ദാനം. എന്നാല്‍ തന്റെ എന്‍ജിഒ ഹെല്‍പ്പ് ഫൗണ്ടേഷന്‍ വഴി തട്ടിപ്പ് നടത്തുകയായിരുന്നു ബിജുവിന്റെ യഥാര്‍ഥ ലക്ഷ്യം എന്നാണ് റിന്‍ഷാദിന്റെ പരാതി. ആ കഥ റിന്‍ഷാദ് പറയുന്നത് ഇങ്ങനെ: ''കൊച്ചിയില്‍ എനിക്ക് കുറച്ചു സലൂണുകളുണ്ട്. അതിലൊന്നില്‍ മുടി വെട്ടിക്കാനും മറ്റും വന്നിരുന്ന ആളാണ് ബിജു. ആഡംബര കാറില്‍ വിലകൂടിയ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ബിജു എത്താറുണ്ടായിരുന്നത്. പരിചയപ്പെട്ടു. സുപ്രീം കോടതിയിലെ അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുവെന്നും പറഞ്ഞു. 2021ലാണ് ഇത് നടക്കുന്നത്. അങ്ങനെ കുറച്ചുകാലം കൊണ്ട് സൗഹൃദത്തിലായി. ഇതിനിടെയാണ്, ആ ഡയലോഗ് ബിജു പറയുന്നത്. വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് താന്‍ ശരിപ്പെടുത്തി െകാടുക്കാറുണ്ടെന്നും അത്തരത്തില്‍ ഒരു ആശുപത്രി നിര്‍മിക്കാന്‍ ഫണ്ട് എത്തിക്കാമെന്നുമായിരുന്നു വാഗ്ദാനം. ആദ്യം 300 കോടി, ആശുപത്രി നിര്‍മാണം കഴിയുമ്പോള്‍ 300 കോടി, അങ്ങനെ പല ഘട്ടങ്ങളിലായി ആകെ 1500 കോടി രൂപ എന്നായിരുന്നു കണക്ക്. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍േദശിച്ചു. തുടര്‍ന്ന് മറ്റു രണ്ടു പേര്‍ക്കൊപ്പം ട്രസ്റ്റ് രൂപീകരിച്ചു. ഇതിന്റെ കാര്യങ്ങളൊക്കെ സഹായിച്ചത് ബിജുവാണ്,'' റിന്‍ഷാദ് പറഞ്ഞു.

ബാക്കി കടവന്ത്ര പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ – ''സിഎസ്ആര്‍ ഫണ്ട് കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി പലപ്പോഴായി 20 ലക്ഷം രൂപയും ആംബുലന്‍സ് വാങ്ങുന്നതിന് ഏഴു ലക്ഷവും ഡോക്യുമെന്റേഷനായി രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ 29 ലക്ഷം രൂപ വാങ്ങിയെടുത്തു. ഇതു തിരികെ കിട്ടാന്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് കേസിലെ രണ്ടാം പ്രതി, പരാതിക്കാരനായ റിന്‍ഷാദിനെ ബന്ധപ്പെട്ട് ബലാല്‍സംഗ കേസില്‍ പെടുത്തി നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.'' ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയാണ്. അഭിഭാഷകയായ നിഷ പീറ്റര്‍ രണ്ടാം പ്രതി, ബിജുവിന്റെ സഹായി എന്നു കരുതുന്ന ബെര്‍ലിന്‍ മൂന്നാം പ്രതി, ഇവരുടെ എന്‍ജിഒ ഹെല്‍പ്പ് ഫൗണ്ടേഷന്‍ എന്ന സ്ഥാപത്തിലെ ജീവനക്കാരന്‍ എന്നു കരുതുന്ന വേണുഗോപാല്‍ നാലാം പ്രതിയുമാണ്. ബിഎന്‍എസ്എസിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് വിശ്വാസവഞ്ചന, കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ രേഖ അസല്‍ രേഖയായി ഉപയോഗിക്കല്‍, ക്രിമിനല്‍ ഭീഷണി, കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിന്‍ഷാദ് തുടര്‍ന്നു പറയുന്നു, ''അന്ന് സിഎസ്ആര്‍ ഫണ്ട് എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. പക്ഷേ, അത് യാഥാര്‍ഥ്യമാണെന്ന് ബിജു വിശ്വസിപ്പിച്ചു. ബിജു ജോര്‍ജ് കല്ലോലിത്തടത്തില്‍ എന്നാണു പേരു പറഞ്ഞിരുന്നതും വിസിറ്റിങ് കാര്‍ഡില്‍ അച്ചടിച്ചിരുന്നതും. കാക്കനാട്ടെയും പനമ്പിള്ളി നഗറിലെയും ഓഫിസുകളില്‍ ഒട്ടേറെ പേരാണ് കാണാന്‍ എത്തിയിരുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ് കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുള്ളത് എന്നും കേട്ടു. ട്രസ്റ്റ് രൂപീകരിച്ച് പൈസയും കൊടുത്തു കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ ഫണ്ട് കൈമാറുന്ന കാര്യം പറയാനാണെന്നു പറഞ്ഞ് ഞങ്ങള്‍ മൂന്നു പേരെയും ദുബായിലേക്കു വിളിപ്പിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ബിജുവിന്റെ ഫോണ്‍ ഓഫായിരുന്നു. ഒരാഴ്ച സ്വന്തം ചെലവില്‍ ഞങ്ങള്‍ക്ക് അവിടെ താമസിക്കേണ്ടി വന്നു. പിന്നീട് ഓഫിസില്‍ വിളിച്ചപ്പോള്‍ ബിജു യുകെയിലാണെന്നും വിളിക്കുമ്പോള്‍ പറയാമെന്നുമായിരുന്നു മറുപടി. ഇതിനിടെയാണ്, മുമ്പു പരിചയമുണ്ടായിരുന്ന ഇതുപോലൊരു തട്ടിപ്പില്‍ അകപ്പെട്ട ഒരു അങ്കമാലി സ്വദേശി ഒരു ലിങ്ക് അയച്ചു തന്നത്. അത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പഴയ വീഡിയോ ആയിരുന്നു അത്. അതോടെയാണ് പണം തട്ടിപ്പായിരുന്നു ഇവരുടെ ലക്ഷ്യമെന്നു മനസിലാകുന്നത്. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ യാതൊരു മറുപടിയും ലഭിച്ചില്ല'' നിഷയെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും റിന്‍ഷാദ് പറയുന്നു. അക്കാര്യങ്ങള്‍ എഫ്‌ഐആറിലുമുണ്ട്.

അതിനിടെയാണ്, തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാട്ടി റിന്‍ഷാദ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റിന്‍ഷാദിന് സംരക്ഷണം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ഇത് നല്‍കണമെന്ന് മരട് എസ്എച്ച്ഒയ്ക്ക് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ റജിസ്റ്റര്‍ െചയ്ത് അന്വേഷണം നടത്തിവരികയാണെന്നും ഇരുവരും തമ്മിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച പരിശോധനയും നടക്കുന്നുണ്ടെന്ന് കടവന്ത്ര പൊലീസ് വ്യക്തമാക്കി. പല തവണകളായി പണമായിട്ടാണ് താന്‍ നല്‍കിയതെന്നും അതിന് ബിജു ഒപ്പിട്ടു നല്‍കിയ രസീതുകള്‍ തന്റെ പക്കലുണ്ടെന്നും റിന്‍ഷാദ് പറയുന്നു. റിന്‍ഷാദ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുമുണ്ട്. ദക്ഷിണ മേഖല ഐജിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (20 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (42 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends