ഓട്ടോയില്‍ നിന്നിറങ്ങി റോഡിലേക്ക് ഓടി മൂന്നുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊടിയത്തൂരില്‍ റോഡിലേക്ക് ഓടിയ മൂന്നു വയസ്സുകാരി സ്വകാര്യ ബസ്സിനടിയില്‍ പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് ഡ്രൈവറുടെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ്. കോഴിക്കോട് കൊടിയത്തൂര്‍ റൂട്ടിലോടുന്ന ബസ് ഡ്രൈവര്‍ സിനോജിന്റെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
അച്ഛനൊപ്പം ഓട്ടോയില്‍ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടി അപകടത്തില്‍നിന്നും രക്ഷപ്പെടുന്ന വിഡിയോ പുറത്തുവന്നു.
കോഴിക്കോട് തൊഴില്‍ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബസ് ബ്രേക്കിട്ടു നിര്‍ത്തിയത് തന്റെ കഴിവല്ലെന്നും ദൈവം സഹായിച്ചതാണെന്നുമാണ് ഡ്രൈവര്‍ പ്രതികരിച്ചത്. ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം വാഹനം ഓടിക്കുവാന്‍ കഴിഞ്ഞില്ലെന്നും ബസ് ഡ്രൈവര്‍ സിനോജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























