സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചയ്ക്കുശേഷം പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയും ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്ന് രാവിലെ പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായിരുന്നു. ഒരു ദിവസം കൊണ്ട് പവന്‍വിലയില്‍ 9,840 രൂപയും ഗ്രാമിന് 1,230 രൂപയുമാണ് ഇടിഞ്ഞത്. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ജനുവരി 29നുശേഷമാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് സംഭവിച്ചുതുടങ്ങിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ കഴിഞ്ഞ ശനിയാഴ്ച പവന്‍ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണുണ്ടായത്.
വ്യാഴാഴ്ച റെക്കാഡ് മുന്നേറ്റമുണ്ടായ പവന്‍ വിലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7,360 രൂപയുടെ ഇടിവാണുണ്ടായത്. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതാണ് സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണവില വീണ്ടും കുറയാനാണ് സാദ്ധ്യത.
https://www.facebook.com/Malayalivartha
























