ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി

ആലപ്പുഴ പുറക്കാട് യുവാവ് കടലില്‍ ചാടി ജീവനൊടുക്കി. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ 26കാരന്‍ ഉജ്വല്‍ കുമാറിനെയാണ് പുറക്കാട് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ ആണ് ഉജ്വല്‍ സ്‌കൂട്ടറില്‍ എത്തിയത്. പത്തേമുക്കാലോടെ മീന്‍പിടുത്തക്കാരാണ് തീരത്ത് അടിഞ്ഞ മൃതദേഹം കാണുന്നത്. മാവേലിക്കര മാങ്കാംകുഴിയിലെ സ്റ്റുഡിയോയില്‍ ജീവനക്കാരനായിരുന്നു ഉജ്വല്‍.
ബ്രയിന്‍ ട്യൂമര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ജോലിക്കെത്തിയില്ലെന്ന് സ്റ്റുഡിയോ ഉടമ ഉജ്വലിന്റെ വീട്ടുകാരെ രാവിലെ തന്നെ അറിയിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തീരത്ത് മൃതദേഹം അടിഞ്ഞത്. സ്‌കൂട്ടറിനുള്ളില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ മൊബൈല്‍ ഫോണും കണ്ടെത്തി.
ഉജ്വലിനൊപ്പം ഒരു പെണ്‍കുട്ടി കൂടി വന്നിരുന്നതായി പുറക്കാട് ബീച്ചിന് സമീപത്തെ കടക്കാര്‍ പൊലീസിനോട് സംശയം പറഞ്ഞിരുന്നു. പെണ്‍കുട്ടിക്കായി വ്യാപക തെരച്ചിലും നടത്തി. എന്നാല്‍ അത് മറ്റൊരു യുവാവും യുവതിയുമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.
https://www.facebook.com/Malayalivartha

























