ഞാൻ പ്രതിപോലുമല്ല, എന്നിട്ടും ക്രൂശിച്ചു"; രാഹുലിന്റെ അഭിമുഖം പങ്കുവെച്ച് വേട്ടയാടിയവർക്കെതിരെ പൊട്ടിത്തെറിച്ച് ഫെനി നൈനാൻ...

രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം പങ്കുവെച്ചുകൊണ്ട് ഫെനി നൈനാൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ നടന്ന പ്രചാരണങ്ങൾക്ക് മറുപടിയാണ് രാഹുലിന്റെ വാക്കുകളെന്ന് ഫെനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആ കുറിപ്പ് ഇങ്ങനെ.... 27 വയസിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഞാൻ മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുൻപിൽ വന്ന് പറഞ്ഞതല്ലേ , എനിക്ക് ആ കുട്ടിയെ അറിയില്ല, ഇങ്ങനെയൊരു സംഭവം എൻ്റെ ജീവിതത്തിൽ നടന്നിട്ടില്ല എന്ന്. എന്നിട്ടും എൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൂട്ടിപ്പോയി എന്നും ഞാൻ നാടുവിട്ടു എന്നും ചില മാധ്യമങ്ങൾ വാർത്ത കൊടുത്തു.
കാലങ്ങളായി ബിജെപി ജയിക്കുന്ന വാർഡിൽ മത്സരിച്ച ഞാൻ തോറ്റപ്പോൾ ബലാത്സംഗ കേസിലെ കൂട്ടുപത്രി ഫെനി നൈനാൻ തോറ്റു എന്ന് പറഞ്ഞില്ലേ മാധ്യമങ്ങൾ. ഞാൻ ആ കേസിൽ പ്രതി പോലുമല്ല. അത് ആരെങ്കിലും പറയുന്നുണ്ടോ ? ഈ വേട്ടയാടൽ കൊണ്ടൊന്നും പക്ഷെ തോൽക്കാനോ ഒളിച്ചോടാനോ തയ്യാറല്ല. എന്നായിരുന്നു കുറിപ്പ്..
https://www.facebook.com/Malayalivartha
























