താൻ ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിൽ റിനിയുടെ മറുപടി എന്തായിരുന്നു; റിനിയുമായുള്ള ചാറ്റ് പുറത്ത് വിടാൻ തയ്യാറാണെന്ന് വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ; ഫ്‌ളൈറ്റിലിരിക്കുമ്പോൾ റിനി വിളിച്ച് പറഞ്ഞത് ഒരൊറ്റ കാര്യം

നെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. രാഹുലിന്റെ വാക്കുകൾ ഇങ്ങനെ;- ഒരു ദിവസം റിനി ആൻ ജോർജ് എന്ന യുവനടി രംഗത്ത് വരികയും ഒരു മാധ്യമത്തിലൂടെ തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തു . സ്ത്രീകൾക്കെതിരെയുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ ഹൂ കെയർസ് എന്ന നിലപാടാണ് എന്നാണ് പറഞ്ഞത്. എന്നിട്ട് അവർ പറഞ്ഞു ഞാൻ അവരെ പരിചയപ്പെട്ട് 24 മണിക്കൂറിനു ശേഷം തന്നോട് മോശമായി പെരുമാറി എന്നാണ് . ആദ്യത്തെ ദിവസം അവർ അത് പറഞ്ഞില്ല പിന്നീടാണ് അത് പറഞ്ഞത്.
റിനിയോട് എനിക്ക് ഇപ്പോഴും ചോദിക്കാനുള്ളത് ഞാൻ പരിചയപ്പെട്ടിട്ട് 24 മണിക്കൂറിനകം ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടുണ്ടോ. ക്ഷണിച്ചിട്ടുണ്ടെങ്കിൽ റിനിയുടെ മറുപടി എന്തായിരുന്നു? അതുകൂടി പൊതുജനം കേൾക്കണം. എനിക്ക് റിനിയായിട്ടുള്ള ചാറ്റ് പൊതുജനങ്ങൾക്ക് മുമ്പിൽ വിടാൻ യാതൊരു മടിയുമില്ല. വേണമെങ്കിൽ ആ ചാറ്റ് കാണിച്ചു തരാൻ ഞാൻ തയ്യാറാണ്. ഒരിക്കൽ ഫ്ലൈറ്റിൽ ഇരിക്കുകയായിരുന്നു. അപ്പോൾ റിനിയുടെ ഫോണിൽ നിന്നും തുരുതുരെ കോൾ വന്നു. താൻ ആദ്യത്തെ കാൾ എടുത്തിട്ടില്ല. പിന്നീട് താൻ കോൾ എടുത്തു. എന്റെ അമ്മയുടെ പിറന്നാൾ ആണ്. അമ്മയ്ക്ക് നിങ്ങളെ ഭയങ്കര ഇഷ്ട മാണ് എന്ന് പറഞ്ഞു. താൻ അമ്മയോട് പിറന്നാൾ ആശംസകൾ അറിയിച്ചു. ഞാൻ ഫ്ലൈറ്റിലാണ് പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
പരിചയപ്പെട്ട 24 മണിക്കൂറിനകം മോശം അനുഭവം നേരിട്ട ഒരു വ്യക്തി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ പിന്നീട് തന്നെ വിളിക്കുമോ. മാത്രമല്ല ഒരിക്കൽ തൃശ്ശൂർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ റിനി പാലക്കാട് ഉണ്ടോ എന്ന് അന്വേഷിച്ച് അവിടെ വന്ന് വളരെ സ്നേഹത്തോടെ തന്നോട് സംസാരിച്ചിട്ട് പോയതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആ ഹോട്ടലിൽ അവർ ബൈ ചാൻസ് താമസിക്കാൻ വന്നു. ആ കൂട്ടത്തിൽ ഇടയിൽ തന്നെ കണ്ടു തന്റെ അടുത്തേക്ക് ഓടിയെത്തി സെൽഫി എടുത്ത ഒരു വ്യക്തിയാണ് റിനി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് അവിടെ ജോലി ചെയ്തിട്ടുണ്ട് എന്ന് പറയുന്നു ആ സമയത്ത് താൻ കണ്ടിട്ടില്ല അങ്ങനെ ഒരാൾ ഒരു സുപ്രഭാതത്തിൽ വന്നു പറയുകയാണ്. താൻ പരിചയപ്പെട്ട 24 മണിക്കൂറിൽ മോശമായി പെരുമാറി എന്ന്. ഇത് കേട്ട് താൻ തന്നെ ഞെട്ടിയിരിക്കുകയാണ് എന്താണ് ഇവർ പറയുന്നതെന്ന്.
എനിക്ക് റിനിയോട് മാത്രമേ സൗഹൃദം ഉള്ളു എന്ന് കരുതാൻ റിനിയോട് എനിക്ക് പ്രണയം ഒന്നുമില്ല. ഞങ്ങൾക്കിടയിൽ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല സൗഹൃദത്തിന്റെ തെറ്റും ശരിയും അല്ല റിനി പറഞ്ഞത്. റിനി ആരോപിച്ചത് പരിചയപ്പെട്ട 24 മണിക്കൂറിനകം മോശമായി പെരുമാറി എന്നാണ് അങ്ങനെയാണെങ്കിൽ ചാറ്റ് പുറത്തുവിടട്ടെ പൊതുജനങ്ങൾക്ക് മുൻപിൽ റിനി പറഞ്ഞ മറുപടി എന്താണെന്ന് പുറത്തുവിടട്ടെ , റിനിക്ക് സമ്മതമാണെങ്കിൽ റിനിയും താനുമായുള്ള സംഭാഷണം പുറത്തുവിടാൻ തയ്യാറാണ്. ഒരിക്കലും അത് ബ്ലാക്ക് മെയിലിങ്ങോ പേടിപ്പിക്കുന്നതോ അല്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പറഞ്ഞു.
https://www.facebook.com/Malayalivartha



























