Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

03 FEBRUARY 2026 06:33 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ കഞ്ചാവ് വേട്ടക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചുകൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാന്‍, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ശ്രീ ആനന്ദ് എന്ന ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചു വീഴ്ത്തിയത്. ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കാന്‍ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.

അപകടമുണ്ടാക്കിയതിന് ശേഷം കുമ്പഴ ഭാഗത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രധാന പ്രതിയായ നസീബ് സുലൈമാന്‍ കാറുമായിട്ടാണ് രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പരിശോധന നടത്തിയ പൊലീസ് ഇയാളുടെ വീടിന്റെ ഭാഗത്ത് നിന്ന് തന്നെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇയാള്‍ മലയോര മേഖലയിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. ഒരാളെ ടൌണിന് സമീപത്ത് നിന്നാണ് പിടിച്ചത്. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടത്തി. നിരവധി കേസുകളി പ്രതിയായ നസീബ് നഗരത്തിലെ ലഹരിക്കടത്തിലെ പ്രധാനിയാണ്.

കഞ്ചാവ് വില്‍പന സംബന്ധിച്ച് രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എക്‌സൈസ് സ്‌ക്വാഡ് കുമ്പഴ ഭാഗത്ത് എത്തിയത്. കാറില്‍ എത്തിയ പ്രതികള്‍ മറ്റൊരു സംഘത്തിന് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ ചാടിവീണു. പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോള്‍ ആസിഫ് ഓടിരക്ഷപ്പെട്ടു. കാറിനുള്ളില്‍ കയറി ഡോര്‍ ലോക്ക് ചെയ്ത നസീബ് വാഹനം വേഗം മുന്നോട്ട് എടുത്തുപോയി. തടയാന്‍ ശ്രമിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിനെ ഇടിച്ചവീഴ്ത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (6 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (8 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (46 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (55 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

Malayali Vartha Recommends