Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ

03 FEBRUARY 2026 07:16 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ മേഖലയില്‍ സാക്ഷാത്ക്കരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയിലെ 1800 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ മാസം വിവിധ തീയതികളില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഇത്രയേറെ വികസന പദ്ധതികള്‍ ഒരുമിച്ച് സാക്ഷാത്ക്കരിക്കുന്നത് ഇതാദ്യമായാണ്. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും.

ഫെബ്രുവരി 7
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോഴിക്കോട് (643.88 കോടി)

643.88 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സജ്ജമാക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിനായി 60 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുക. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കും. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

ഫെബ്രുവരി 9
സിസിആര്‍സി (387 കോടി)

മധ്യ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് മുഖ്യമന്ത്രി നിര്‍വഹിക്കും. 387 കോടി ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ സിസിആര്‍സി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 13
ആലപ്പുഴ ഹോംകോ (109.82 കോടി)

109.82 കോടി രൂപ ചെലവഴിച്ചാണ് ഹോംകോയുടെ രണ്ടാംഘട്ട രണ്ടാംഘട്ട വികസനം സാധ്യമാക്കിയത്. ഗുളികകളും ഓയില്‍മെന്റുകളും നിര്‍മ്മിക്കാന്‍ കഴിയുന്ന പുതിയ ഫാക്ടറിയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

ഫെബ്രുവരി14
മലപ്പുറം ഫുഡ് സ്ട്രീറ്റ് (1 കോടി)

ഒരു കോടി രൂപ ചെലവഴിച്ചാണ് മലപ്പുറം കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് സജ്ജമായിരിക്കുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ഫെബ്രുവരി 16
കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ബ്ലോക്ക് (257 കോടി)

കോട്ടയം മെഡിക്കല്‍ കോളേജില്‍ 257 കോടി രൂപ ചെലവഴിച്ചാണ് സര്‍ജിക്കല്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. 8 നിലകളിലായി 526 കിടക്കകളും, 14 ഓപ്പറേഷന്‍ തീയറ്ററുകളും, 44 ഐസിയു ബെഡുകളും, 12 ഐസൊലേഷന്‍ ബെഡുകളുമുണ്ട്. 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

 

ഫെബ്രുവരി 20
ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ (200 കോടി)

ആയുര്‍വേദ ചികിത്സാ, ഗവേഷണ രംഗത്തെ നാഴികക്കല്ലാണ് കണ്ണൂരില്‍ 300 ഏക്കര്‍ സ്ഥലത്ത് സജ്ജമാക്കുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ). ഒന്നാംഘട്ടത്തില്‍ 200 കോടി ചെലവഴിച്ച് 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി & റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 23
ആര്‍സിസി (242.42 കോടി)

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ചാണ് 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 14 നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആര്‍സിസിയ്ക്ക് ഏറെ സഹായകരമാണ് ഈ കെട്ടിടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (7 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (11 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (23 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (34 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

Malayali Vartha Recommends