Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

03 FEBRUARY 2026 08:20 PM IST
മലയാളി വാര്‍ത്ത

ഈ നാലര വര്‍ഷത്തിനുള്ളില്‍ വനിത വികസന കോര്‍പറേഷന്‍ വഴി മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവിതത്തില്‍ പ്രതിസന്ധി വരുമ്പോള്‍ തളര്‍ന്ന് പോകേണ്ടതില്ല. ആരും ഒറ്റയ്ക്കാണെന്ന ചിന്ത വേണ്ട. സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയും. അതിനെതിരെ നില്‍ക്കുന്ന വ്യക്തികളെ ഒന്നിച്ച് ചെറുത്ത് തോല്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതകളുടെ ഉത്‌സവമാണ് എസ്‌കലേറ വനിതോത്സവം. രണ്ട് വര്‍ഷമായി വലിയ ജനപങ്കാളിത്തത്തോടെ എസ്‌കലേറ നടത്തുന്നുണ്ട്. വനിതകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത വികസന കോര്‍പറേഷന്‍ ഒപ്പം ഉണ്ട്. ലോണ്‍ നല്‍കുക മാത്രമല്ല കണ്‍സള്‍ട്ടന്‍സി സേവനം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ സംരംഭത്തിലേക്ക് വന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വനിതകളുടെ കൂട്ടായ്മ കൂടിയാണിത്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ കൂടിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഈ കാലഘട്ടത്തില്‍ വനിതകളുടേയും കുട്ടികളുടേയും ക്ഷേമവും ശാക്തീകരണവും ഉറപ്പാക്കാന്‍ വനിത ശിശു വികസന വകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വകുപ്പിന്റെ വൈഫര്‍ക്കേഷന്‍ നടത്തി. ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തില്‍ മികച്ച മുന്നേറ്റമാണ് കേരളം നടത്തിയത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായും വലിയ പരിശ്രമം നടത്തിയതായി മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു സമ്മാനദാനം നിര്‍വഹിച്ചു. വനിത വികസന കോര്‍പറേഷന്‍ മത്സര വിജയികള്‍, പാര്‍വ്വതരോഹകയായ ബിന്ദു ഒഎന്‍ തുടങ്ങിയവര്‍ക്കാണ് സമ്മാനം വിതരണം ചെയ്തത്.

 

വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, മുന്‍ ഐപിഎസ് ഓഫീസര്‍ ബി സന്ധ്യ, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മിനി സുകുമാരന്‍, ടോണി ജോസ് (ഐഡിഐബി ബാങ്ക്), ബീനാ പോള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗ്രേസ് എംഡി, ഷീബ ലിയോണ്‍, ആര്‍ ഗിരിജ, പെണ്ണമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു. വനിത വികസന വകുപ്പ് ചെയര്‍പേഴ്‌സണ്‍ കെസി റോസക്കുട്ടി സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വിസി നന്ദിയും രേഖപ്പെടുത്തി.

 

വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാര്‍ഡ് വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വനിത ശിശു വികസന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തൃശൂര്‍, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കായുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (7 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (9 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (47 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (56 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

Malayali Vartha Recommends