പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍

വടകരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തില്‍ എസ്.സമ്പത്തിനെ (38) ആണ് വടകര പൊലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍മക്കളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എല്‍പ്പിച്ചതിന്റെ മറവിലാണ് ഒന്നര വര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഇയാള്‍ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളല്‍ എല്‍പ്പിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ജനുവരി 16 ന് കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്. ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്ക് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
"
ഡല്‍ഹി, ബെംഗളൂരു, മൈസൂരു, പേരാമ്പ്ര, മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവില്‍ തുടങ്ങിയ ഇടങ്ങളില്‍ ഇയാള്‍ പൂജാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര എസ്എച്ച്ഒ കെ.മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.കെ.രഞ്ജിത്ത് എഎസ്‌ഐമാരായ ഇ.ഗണേശന്‍, കെ.കെ.സിജേഷ് എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























