വാളയാറിൽ വട്ടപ്പാറക്ക് സമീപം എ ലൈൻ പാളത്തിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....

വട്ടപ്പാറക്ക് സമീപം എ ലൈൻ പാളത്തിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു.മൂന്നര വയസ്സ് പ്രായമുള്ള കൊമ്പനാനക്കുട്ടിയാണ് ബുധൻ രാവിലെ 4.15 ന് കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിടിച്ച് ചരിഞ്ഞത്.
കാട്ടാനയെ 50 മീറ്റർ ട്രെയിൻ വലിച്ചിഴച്ചിരിക്കുകയാണ്. ഏറെക്കാലമായി വാളയാർ - കഞ്ചിക്കോട് വനമേഖലയിൽ തമ്പടിച്ച 14 അംഗ ആനക്കൂട്ടത്തിലെ ആനയാണ് ചരിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവ സ്ഥലത്തെത്തി. ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ ബി ലൈൻ പാളം വഴിയാക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























