Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മർകസ് സനദ് ദാന സമ്മേളനം നാളെ... 548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും

04 FEBRUARY 2026 01:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മർകസിന്റെ 48-ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും വ്യാഴാഴ്ച((05-02-2026) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിൽ നിന്നും ഇത്തവണ 548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് സനദ് സ്വീകരിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി നാളെ(വ്യാഴം) രാവിലെ മുതൽ മർകസിൽ 4 വേദികളിലായി വിവിധ വൈജ്ഞാനിക പരിപാടികൾ നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9 ന് പണ്ഡിത സംഗമവും 11 ന് ദസ്തർബന്ദിയും ഉച്ചക്ക് 1 മണിക്ക് ഫ്യുച്ചർ കേരള സമ്മിറ്റും 2 ന് സഖാഫി പ്രതിനിധി സംഗമവും നടക്കും. കാമിൽ ഓഡിറ്റോറിയത്തിൽ രാവിലെ 11 ന് യുവ സംരംഭകത്വ സംഗമവും 2 മണിക്ക് പ്രവാസി സമ്മിറ്റും നടക്കും. ബുഖാരി ഹാളിൽ സഖാഫി ശൂറ കൗൺസിൽ നടക്കും.

പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്‌ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഫ്യുച്ചർ കേരള സമ്മിറ്റ് കേരള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.  പിടിഎ റഹീം എംഎൽഎ, അഡ്വ. പി എസ് ശ്രീധരൻ പിള്ള, പി മോഹനൻ, കെ മുരളീധരൻ, മുസ്തഫ പി എറയ്ക്കൽ സംസാരിക്കും. യുവ സംരംഭകത്വ സംഗമത്തിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള നവ സംരംഭകരുമായി മന്ത്രി പി രാജീവും മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സംവദിക്കും.

ഉച്ചക്ക് 2 ന് നടക്കുന്ന സഖാഫി പ്രതിനിധി സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അലിഗഢ് മുസ്‌ലിം സർവകലാശാല നിയമ വിഭാഗം കോർഡിനേറ്റർ ഡോ. ഷാനവാസ് അഹ്‌മദ്‌ മാലിക്ക് മുഖ്യാതിഥിയാവും. സമസ്ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ആമിർ യൂസുഫ്, ഡോ. ഇമ്രാൻ അഹ്‌മദ്‌, ഡോ. ബശാറത്ത് ഹസൻ സംസാരിക്കും.

വൈകുന്നേരം 4 ന്  സമസ്ത വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ പ്രാർഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സനദ് ദാനത്തിനും ഖത്മുൽ ബുഖാരിക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ശേഷം സനദ് ദാന പ്രഭാഷണവും നിർവഹിക്കും. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ചാൻസിലർ മെസ്സേജും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തും.

മർകസ് 50-ാം വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ സർഹിന്ദിൽ ആരംഭിച്ച ഇമാം റബ്ബാനി ഇന്റഗ്രെറ്റഡ് ക്യാമ്പസ് ഫെബ്രുവരി 12 ന് രാജ്യത്തിന് സമർപ്പിക്കും. ഭിന്നശേഷി ക്ഷേമം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭവന പദ്ധതി, തൊഴിൽ ദാനം എന്നീ മേഖലകളിലെ 50 കോടിയുടെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും സമ്മേളനത്തിൽ നടക്കും.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. അബൂബക്കർ പ്രഭാഷണം നടത്തും. മുംബൈ റാസ അക്കാദമി സ്ഥാപകനും പ്രസിഡന്റുമായ മൗലാനാ മുഹമ്മദ് സഈദ് നൂരി, സമസ്ത ട്രഷറർ പിടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി തെന്നല, പി ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ,  ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സിപി ഉബൈദുല്ല സഖാഫി, എൻ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, എപി അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (9 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (16 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (32 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends