Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ

04 FEBRUARY 2026 09:43 PM IST
മലയാളി വാര്‍ത്ത

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ഭാഗമായ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി ആരോഗ്യ കേരളം 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. ഫാര്‍മസിസ്റ്റ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (MLSP), ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് മൊത്തം 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലായിരിക്കും നിയമനം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 10 വരെ ഔദ്യോഗിക വെബ്‌സൈറ്റായ www.arogyakeralam.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒരു കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിയാണിത്. NHM/KSD/122/2026-A2 ആണ് റിക്രൂട്ട്മെന്റ് വിജ്ഞാപന നമ്പര്‍. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,000 രൂപയാണ് ശമ്പളം.

 



ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ 2 ഒഴിവുകളുണ്ട്. 12,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് 32 ഒഴിവുകളാണ് ഉള്ളത്. എല്‍എംഎസ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്ക് പ്രതിമാസം 20,500 രൂപയും, കൂടാതെ 1,000 രൂപ യാത്രാബത്തയും ലഭിക്കും. അപേക്ഷകര്‍ക്ക് 2026 ഫെബ്രുവരി 10 അടിസ്ഥാനമാക്കി 40 വയസ്സില്‍ താഴെയായിരിക്കണം പ്രായം.

ഫാര്‍മസിസ്റ്റ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ എല്ലാ തസ്തികകള്‍ക്കും ഈ പ്രായപരിധി ബാധകമാണ്. ഫാര്‍മസിസ്റ്റ് തസ്തികയ്ക്ക് ബി ഫാം/ഡി ഫാം ബിരുദവും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. ആയുര്‍വേദ തെറാപ്പിസ്റ്റിന് കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയ്ക്ക് ബിഎസ്സി നഴ്‌സിംഗ് ബിരുദത്തോടൊപ്പം കേരള നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ജിഎന്‍എം ബിരുദധാരികള്‍ക്ക് കേരള നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടൊപ്പം അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ഈടാക്കുന്നില്ല.

പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് ഡോക്യുമെന്റ് വെരിഫിക്കേഷനും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം www.arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് 'Recruitment / Career / Advertising Menu' വിഭാഗത്തില്‍ നിന്നും ബന്ധപ്പെട്ട ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തുക.

വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം, ഓണ്‍ലൈന്‍ അപേക്ഷാ/രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുകയും നിര്‍ദ്ദേശിച്ച ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുക. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (1 hour ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (1 hour ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (1 hour ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (7 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (7 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (7 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (7 hours ago)

ONAM ഓണം സ്പെഷ്യൽ  (7 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (7 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (7 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (7 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (7 hours ago)

Malayali Vartha Recommends