Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം

06 FEBRUARY 2026 08:29 PM IST
മലയാളി വാര്‍ത്ത



വിഴിഞ്ഞം സീ പോർട്ടിൽ ജോലി ഒഴിവ്. രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 18 (വൈകുന്നേരം 5:00) വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

മൾട്ടി ടാസ്കിംഗ് പേഴ്സണൽ (2 ഒഴിവ്): ബിരുദവും കമ്പ്യൂട്ടർ പ്രാവീണ്യവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്). സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ്/അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ പ്രവർത്തനങ്ങളിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 36 വയസ്സ്, ഏകീകൃത ശമ്പളം 21,175 രൂപ.

അക്കൗണ്ട്സ് ക്ലർക്ക് (1 ഒഴിവ്): ടാലിയിൽ പ്രാവീണ്യമുള്ള ബി.കോം ബിരുദം. സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 36 വയസ്സ്, ഏകീകൃത ശമ്പളം 21,175 രൂപ.

തിരഞ്ഞെടുക്കുന്നവരെ സി.എം.ഡി. വഴി ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ വി.ഐ.എസ്.എൽ-ലേക്ക് പ്രാഥമികമായി ഒരു വർഷത്തേക്ക് നിയമിക്കും. യോഗ്യരായവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (www.cmd.kerala.gov.in) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/VISL-Notification.pdf

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സീനിയർ മാനേജർ, മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ പ്രൊഫഷണൽ ഫങ്ഷണറി മേഖലയിലാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 



താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ കൊച്ചിൻ പോർട്ട് അതോറിട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ cochinport.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കൊച്ചി തുറമുഖ അതോറിറ്റിയിൽ മൂന്ന് മേഖലകളിലാണ് പ്രൊഫഷണൽ ഫങ്ഷണലുകളെ നിയമിക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ , ഫങ്ഷണൽ,ഐസിടി പ്രൊഫഷണൽ ,കോർപ്പറേറ്റ് ലീഗൽ പ്രൊഫഷണൽ എന്നീ മേഖലകളിലാണ് നിയമനം.

ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ മേഖലയിൽ സീനിയർമാനേജർ തസ്തികയിലും ഐസിടി പ്രൊഫഷണൽ ,കോർപ്പറേറ്റ് ലീഗൽ പ്രൊഫഷണൽ എന്നീ മേഖലകളിൽ മാനേജർ തസ്തികകളിലുമാണ് ഒഴിവുകൾ ഉള്ളത്

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ഫെബ്രുവരി 16 നകം അപേക്ഷ സമർപ്പിക്കാം

ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ
തസ്തിക: സീനിയർ മാനേജർ

ഉയർന്ന പ്രായപരിധി : 45 വയസ്

ശമ്പളം: 1,60,000 രൂപ.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന്ബിരുദാനന്തര ബിരുദം/എംബിഎ/തത്തുല്യ യോഗ്യത

അഭിലഷണീയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ഷിപ്പ് ബ്രോക്കർമാർ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്‌പോർട്ടിൽ നിന്നുള്ള പ്രൊഫഷണൽ യോഗ്യത (നിർദ്ദിഷ്ട പരീക്ഷകളിൽ വിജയിച്ചതിന് ശേഷം നേടിയ സ്ഥാപനത്തിലെ അംഗം, ഫെലോ അല്ലെങ്കിൽ അസോസിയേറ്റ്. ഓണററി അംഗത്വം പരിഗണിക്കുന്നതല്ല)

പ്രവൃത്തി പരിചയം :സർവീസ് മേഖല/പൊതുമേഖല/സ്വകാര്യ മേഖല സ്ഥാപനത്തിൽ ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് ട്രേഡ് പ്രൊമോഷൻ മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം

ഒഴിവുകളുടെ എണ്ണം : ഒന്ന്

ഐസിടി പ്രൊഫഷണൽ

തസ്തിക :മാനേജർ

ഉയർന്ന പ്രായ പരിധി: 40 വയസ്

ശമ്പളം: 1,20,000 രൂപ

യോഗ്യത :ബിഇ/ബി.ടെക് ബിരുദം,കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി,അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഐടിയുടെ പ്രസക്തമായ മേഖലയിൽ സ്പെഷ്യലൈസേഷൻ

അഭിലഷണീയം: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് /ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം: പ്രോഗ്രാമിങ് / ഇലക്ട്രോണിക് ഡേറ്റാ പ്രോസസ്സിങ്/നെറ്റ്‌വർക്ക് / സിസ്റ്റം ഡിസൈൻആൻഡ് അനാലിസിസ്/ഇൻഫർമേഷൻ ടെക്നോളജി പ്രസക്തമായ മേഖലകളിൽ ഏതെങ്കിലും വ്യാവസായിക /വാണിജ്യ സ്ഥാപനത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം

ഒഴിവുകളുടെ എണ്ണം 1

കോർപ്പറേറ്റ് ലീഗൽ പ്രൊഫഷണൽ
തസ്തിക: മാനേജർ

ഉയർന്ന പ്രായ പരിധി : 40 വയസ്

ശമ്പളം :1,20,000 രൂപ.

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം.

അംഗീകൃത ദേശീയ/അന്താരാഷ്ട്ര സർവകലാശാലയിൽ നിന്ന് കോർപ്പറേറ്റ്/മാരിടൈം നിയമത്തിൽ ബിരുദം.

പ്രവൃത്തിപരിചയം: കോർപ്പറേറ്റ് നിയമത്തിൽ അഞ്ച് വർഷത്തെ പരിചയം

അഭിലഷണീയം:

തുറമുഖ/ഷിപ്പിങ് മേഖലയിൽ പരിചയം.

അഭിഭാഷക മേഖലയിൽ പ്രാക്ടീസ് പരിചയം.

ഒഴിവുകളുടെ എണ്ണം :ഒന്ന്:

നിയമന രീതി : കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ. ചേരുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ രണ്ട് വർഷം കൂടി കരാർ നീട്ടി നൽകും.

https://www.cochinport.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (48 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (54 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends