കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തി നശിച്ചു. മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്കാണ് തീപിടിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ ആണ് കത്തിയത്. നിലവില്‍ സര്‍വീസ് നടത്താത്ത ബസുകളാണിവയെന്നാണ് വിവരം. അടുത്തടുത്തായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസുകള്‍. വിമാനത്താവള സ്റ്റാഫുകള്‍ക്കായി സര്‍വീസ് നടത്തിയിരുന്ന ബസുകളാണിവ.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ എഞ്ചിനും കോഴിക്കോട്ട് നിന്നുള്ള അഗ്‌നിശമനാ യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീ പൂര്‍ണാമായും നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ ആളപായമില്ല.
https://www.facebook.com/Malayalivartha

























