സി.ജെ റോയിയെ യൂ ട്യൂബര്‍മാര്‍ വേട്ടയാടിയെന്ന് ടി.എ ജോസഫ്: കുടുംബത്തെ തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്ത ചെയ്യുന്നു...

ആദായ നികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. കുറ്റകൃത്യം കണ്ടതുകൊണ്ട് നടത്തിയ പരിശോധനയല്ല, പതിവ് പരിശോധന മാത്രമാണ് നടന്നത്. കള്ളക്കടത്ത്, ബെനാമി ഇടപാടുകള്‍ കമ്പനിക്കില്ലെന്നും ടി.എ. ജോസഫ് കൊച്ചിയില്‍ പ്രതികരിച്ചു.
മരിച്ചശേഷം സി.ജെ റോയിയെ യൂ ട്യൂബര്‍മാര്‍ വേട്ടയാടിയെന്ന് ടി.എ ജോസഫ്. കുടുംബത്തെ തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്ത ചെയ്യുന്നു. ആര്‍ക്കും റോയി പണം നല്‍കാനില്ല. 'കടം വാങ്ങിയെന്ന് തെളിയിച്ചാല്‍ ഇരട്ടി തിരിച്ചുനല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ എല്ലാ സൈറ്റുകളിലും ജോലികള്‍ പുനഃരാരംഭിച്ചെന്നും. ആര്‍ക്കും ആവലാതി വേണ്ട, നിക്ഷേപം സുരക്ഷിതമാണെന്നും ടി.എ.ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha



























