ദീപക് ജീവനൊടുക്കിയ സംഭവം... പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഇന്ന്

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
നേരത്തെ ഹർജി പരിഗണിച്ച കോടതി, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഷിംജിതയുടെ ഇൻസ്റ്റഗ്രാം വീഡിയോയും അതിനെത്തുടർന്നുണ്ടായ മാനസിക പീഡനവുമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതിയിലുള്ളത്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ഷിംജിതയ്ക്ക് ജാമ്യം നൽകുന്നതിനെ പൊലീസ് ശക്തമായി എതിർക്കുന്നുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചതായും, പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസിന്റെ നിലപാട്.
ഷിംജിതയുടെ ഭീഷണിയും സോഷ്യൽ മീഡിയ വഴിയുള്ള ആരോപണങ്ങളുമാണ് ദീപക്കിനെ കടുംകൈ ചെയ്യാനായി പ്രേരിപ്പിച്ചതെന്ന് കുടുംബവും കോടതിയിൽ വാദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























