തീതുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ എംവിഡി

കുണ്ടറയില്‍ തീതുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തിന് പിന്നാലെ ഉടമ ഒളിവില്‍ പോയിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് എംവിഡിയുടെ തീരുമാനം.
രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ വണ്ടി നിരത്തിലിറക്കാനാകില്ല. കൂടാതെ വാഹന ഉടമയായ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. കാര്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ എംവിഡി ആരംഭിച്ചു കഴിഞ്ഞു. പൊതുനിരത്തില്‍ തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തുന്ന കാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് എംവിഡി അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























