ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശന്‍ ജാഥ മാറ്റിവയ്ക്കാന്‍ തയ്യാറായില്ലെന്ന് എംവി ഗോവിന്ദന്‍

കേരളത്തില്‍ കോണ്‍ഗ്രസ് സമ്മതിക്കാത്തതിനാല്‍ ഐഎന്‍ടിയുസി ദേശീയ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഐഎന്‍ടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പണിമുടക്കിനെ അനുകൂലിക്കാന്‍ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎന്‍ടിയുസിക്കാര്‍ തന്നെ പറയുന്നു. ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും സതീശന്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. ഇതിനെതിരെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി നില്‍ക്കണം. നരേന്ദ്ര മോദി സര്‍ക്കാരിനെ തിരുത്തിക്കാന്‍ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തൊഴിലാളി വിരുദ്ധ നടപടികള്‍ മോദി സര്‍ക്കാര്‍ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























