കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

കെ.എസ്.ആര്‍.ടി.സി ക്കുവേണ്ടി ഒരുക്കുന്ന പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. പ്രിയദര്‍ശനാണ് പരസ്യചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയില്‍ ആണ് ചിത്രീകരണം.
ഇന്ത്യയിലെ ഒരു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആദ്യമായാണ് പരസ്യ ചിത്രം ഒരുക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ഗുഡ് വില്‍ അംബാസിഡര്‍ ആകാമെന്ന് മോഹന്‍ലാല്‍ സമ്മതം അറിയിച്ചതായി ഗണേശ് കുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.
സംവിധാന ജീവിതത്തില്‍ ഒരുക്കുന്ന നൂറാം സിനിമയില്‍ മോഹന്‍ലാലായിരിക്കും നായകനെന്ന് പ്രിയദര്‍ശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനുമുന്‍പേയാണ് പരസ്യ ചിത്രം ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























