Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്

13 FEBRUARY 2026 06:56 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ബന്ധുവിന്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച വിദ്യാർത്ഥിനിക്ക് വിട നൽകാൻ നാടൊകെ ഒഴുകി

ആർ.ജെ.ഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവർത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്‌സൺ പാനികുളങ്ങര അന്തരിച്ചു

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും...

സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ കഴിയുമോയെന്നാണ് പൊലീസിന്റെ ശ്രമം. ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്കാണ് മാല മോഷണം നടന്നത്.

നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാനായി ഊഴം കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനെയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനിടയിൽ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്തും സമീന എത്തി. എന്നാൽ, നീരസം അറിയിച്ചു.

പെൺകുട്ടികളില്ലെന്നും കു‍ഞ്ഞുപെൺകുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായി. സമീനയുടെ കൈവശവും മാല കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിക്കാനായി പൊലീസ് സമീനയെ സ്കാൻ ചെയ്തു.

തുടര്‍ന്ന് വയറ്റിൽ സ്വര്‍ണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. ആഭരണം വീണ്ടെടുക്കാൻ അടവുകൾ പലതും പൊലീസ് പയറ്റിയെങ്കിലും ഫലം കാണാൻ കഴിഞ്ഞില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്‍റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബന്ധുവിന്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച ...  (3 minutes ago)

മത്സരം മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ  (18 minutes ago)

പൂജകൾ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും...  (28 minutes ago)

ജെയ്‌സൺ പാനികുളങ്ങര അന്തരിച്ചു  (39 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും...  (56 minutes ago)

സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട്  (1 hour ago)

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (1 hour ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (1 hour ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (8 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (8 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (9 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (9 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (10 hours ago)

Malayali Vartha Recommends