കണ്ണീർക്കാഴ്ചയായി... പിക്അപ് വാഹനം മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മംഗളൂരുവിൽ തെക്കര ഗ്രാമത്തിലെ കനരാജെയിൽ പിക്അപ് വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആലക്കെ സ്വദേശിയും ഹരിശ്ചന്ദ്രയുടെ മകനുമായ ഹേമചന്ദ്രയാണ് (32) ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തു തന്നെ മരിച്ചത്.
പിക്അപ്പിലുണ്ടായിരുന്ന ഉമ്മറബ്ബ (51) എന്ന യാത്രക്കാരനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട പിക്അപ് ട്രക്ക് സെന്ററിങ് ജോലി സാമഗ്രികൾ കൊണ്ടുപോവുകയായിരുന്നു. പുത്തൂർ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























