ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച് ഹൈക്കോടതി

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച് ഹൈക്കോടതി . ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിർമാർജന രീതികളും പരിശോധിച്ച ശേഷം ശുചിത്വ മിഷൻ നൽകിയ റിപ്പോർട്ട് പരിശോധിക്കാനായി ഹൈക്കോടതി ബോർഡിനോട് നിർദേശിച്ചു.
വൈഷ്ണവ പാരമ്പര്യത്തിലെ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ഖരമാലിന്യ സംസ്‌കരണ രീതികളും ദ്രാവക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ക്ഷേത്ര പരിസരത്ത് നടപ്പിലാക്കേണ്ട അനുബന്ധ ശുചിത്വ നടപടികളും സംബന്ധിച്ച വിശദമായ നിർദേശങ്ങളും ശുപാർശകളും ശുചിത്വ മിഷൻ റിപ്പോർട്ടിലുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി.
ശുചിത്വ മിഷന്റെ ശുപാർശകൾ നടപ്പിലാക്കാനായി ഉദ്ദേശിക്കുന്ന സമയപരിധിയും രീതിയും സൂചിപ്പിക്കുന്ന വിശദമായ നിർദേശങ്ങൾ ബോർഡിന് മുന്നിൽ വയ്ക്കാനായി കോടതി നിർദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























