ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് സമീപമായിരുന്നു പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്.
വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുക കണ്ടയുടൻ തന്നെ പുറത്തേക്ക് ചാടിയതിനാൽ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായരും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്.
ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha


























