കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. കിഴക്കേക്കര വീട്ടില്‍ രഞ്ജു രാജനാണ് (28) പരിക്കേറ്റത്. പാലക്കാട് ജില്ലയിലെ കരിമ്പയില്‍ കല്ലടിക്കോട് തൊടിക്കോട് റോഡിലായിരുന്നു ഇന്നലെ രാത്രി 10:15ഓടെ അപകടം ഉണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റിലിരുന്നാണ് രഞ്ജു യാത്ര ചെയ്തത്. പൊടുന്നനെ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രഞ്ജുവിന് ഗുരുതരമായി പരിക്കേറ്റു. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് രഞ്ജു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കരിമ്പ മേഖലയില്‍ കാട്ടുപന്നി ശല്യം അതീവ ഗുരുതരമായി തുടരുകയാണ്. മുന്‍പ് ഇതേ സ്ഥലത്ത് ബവിന്‍ (38) എന്നയാളിന്റെ ബൈക്കിലും കാട്ടുപന്നി കുറുകെ ചാടി അപകടം നടന്നിരുന്നു. തലയ്ക്ക് പരിക്കേറ്റ ബവിന്‍ ഇപ്പോഴും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























