Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

നിശാഗന്ധി നൃത്തോത്സവം ഫെബ്രുവരി 13 ന് ആരംഭിക്കും: നിശാഗന്ധി പുരസ്കാരം മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക്; മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും: കഥകളി മേളയ്ക്കും അരങ്ങുണരും

13 FEBRUARY 2026 05:57 PM IST
മലയാളി വാര്‍ത്ത

നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നര്‍ത്തകി പദ്മശ്രീ ദര്‍ശന ജാവേരിയ്ക്ക് ലഭിച്ചു. കനകക്കുന്ന് കൊട്ടാരം മൈതാനത്ത് വെള്ളിയാഴ്ച (ഫെബ്രുവരി 13) വൈകുന്നേരം 6 ന് കേരള ടൂറിസം സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിശാഗന്ധി പുരസ്കാരം സമ്മാനിക്കും.


മണിപ്പൂരി നൃത്തത്തിന്‍റെ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വേരറ്റ് പോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ജീവിതം മാറ്റിവെച്ച പദ്മശ്രീ ദര്‍ശന ജാവേരിയുടെ കലാസപര്യയ്ക്കുള്ള അംഗീകാരമായാണ് നിശാഗന്ധി പുരസ്കാരം സമ്മാനിക്കുന്നത്. ഏകദേശം 60 വര്‍ഷമായി മണിപ്പൂരി നൃത്തമേഖലയിലുള്ള പത്മശ്രീ ദര്‍ശന ജാവേരിയുടെ സംഭാവനകള്‍ നിസ്തുലമാണ്.

ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ടൂറിസം സെക്രട്ടറി കെ. ബിജു ചെയര്‍മാനും കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കുന്ന നൃത്തോത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരന്‍മാര്‍ അണിനിരക്കും.

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കഥകളി മേളയ്ക്കും കനകക്കുന്ന് വേദിയാകും. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക.

'ലവണാസുരവധം' (ഫെബ്രുവരി 13), 'രാവണോദ്ഭവം' (ഫെബ്രുവരി 14), 'നളചരിതം മൂന്നാം ദിവസം'(ഫെബ്രുവരി 15), 'ബകവധം' (ഫെബ്രുവരി 16), 'കര്‍ണ്ണ ശപഥം' (ഫെബ്രുവരി 17), 'ദുര്യോധനവധം' (ഫെബ്രുവരി 18), 'ദക്ഷയാഗം' (ഫെബ്രുവരി 19), 'തോരണ യുദ്ധം' (ഫെബ്രുവരി 20) എന്നിവ ഇതിന്‍റെ ഭാഗമായി നടക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പത്മശ്രീ ഡോ. നര്‍ത്തകി നടരാജ് ഡോ.രാജശ്രീ വാര്യര്‍ എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. തുടര്‍ന്ന് 8.30 ന് ലതാസന ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തമുണ്ടാകും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ക്ലാസിക്കല്‍ നൃത്ത രൂപങ്ങളാണ് നൃത്തോത്സവത്തില്‍ അരങ്ങേറുക.

നിശാഗന്ധി നൃത്തോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (37 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends