Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

14 FEBRUARY 2026 05:32 PM IST
മലയാളി വാര്‍ത്ത

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് എളമക്കര പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആരാണ് പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണത്തിനു ശേഷമേ പറയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 16നാണ് എളമക്കര പോണേക്കരയിലെ വാടകവീട്ടില്‍ പവിശങ്കറേയും ആറു വയസുകാരി മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനില്‍ക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകള്‍ക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് നിഗമനം. കുട്ടിയുടെ ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, മരണത്തിന് തൊട്ടുമുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും പരാമര്‍ശമുള്ളത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പവിശങ്കറിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. കുടുംബ പ്രശ്‌നങ്ങളായിരിക്കാം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പിതാവിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു പൊലീസ് കരുതിയിരുന്നത്. ഇടപ്പള്ളിയിലെ ഷോപ്പിങ് മാളില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ രാത്രി ഷിഫ്റ്റ് അവസാനിച്ച ശേഷം വീട്ടിലെത്തിയപ്പോള്‍ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്.

 

പവിശങ്കറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. മകളെയും ഭര്‍ത്താവിനെയും കാണാതായതോടെ പരിഭ്രാന്തയായ അമ്മ പൂത്തോട്ടയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തി. രാത്രി മുഴുവന്‍ പവിശങ്കറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. രാവിലെ വീണ്ടും വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞാണ് കിടന്നിരുന്നതെങ്കിലും പൂട്ടിയിരുന്നില്ല. താക്കോല്‍ വാതിലില്‍ തന്നെ വച്ചിരുന്നു. അകത്തു കയറി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (12 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends