സ്വിമ്മിംഗ് പൂളില്‍ വീണ 4 വയസുകാരിക്ക് ദാരുണാന്ത്യം

താമസിച്ചിരുന്ന അപാര്‍ട്‌മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. കുണ്ടന്നൂര്‍ വലിയവീട്ടില്‍ ഗോകുലിന്റയും സന്ധ്യയുടെയും മകള്‍ ഇനിയയാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചത്. തേവര ഫെറിക്കടയ്ക്ക് സമീപമാണ് സംഭവം.
ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാര്‍ട്‌മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയില്‍ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യര്‍ഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സൗത്ത് പൊലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha






















