പാലക്കാട് പത്താംക്ലാസുകാരന് ക്രൂര മര്‍ദനം

പാലക്കാട് പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് ക്രൂര മര്‍ദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. മുഹമ്മദ് അബിസിനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും പത്താം ക്ലാസ് വിദ്യാര്‍ഥികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയവരാണ് മര്‍ദിച്ചത്. കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















