Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൂറിസം മേഖലയിലെ സ്ത്രീമുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമഗ്രമാകണമെന്ന് ഉത്തരവാദിത്ത ടൂറിസം സെമിനാര്‍

15 FEBRUARY 2026 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് വിദഗ്ധര്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ച കേരള ഉത്തരവാദിത്ത ടൂറിസം മേളയുടെ ഭാഗമായി 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

സമൂഹത്തില്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടതല്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മിനി സുകുമാര്‍ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം ചെയ്യേണ്ടതോ നിലവിലുള്ളതിനോട് കൂട്ടിച്ചേര്‍ക്കേണ്ടതോ അല്ല. മറിച്ച് എല്ലാ മേഖലകളിലുമുള്ള സമഗ്രമായ സമീപനമാണ് വേണ്ടത്. പരസ്പരബന്ധിതമായ ഈ കാര്യങ്ങള്‍ മികച്ച രീതിയില്‍ സംയോജിപ്പിക്കാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കും. ഇതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും കൂട്ടായ ആലോചനയും നടപ്പാക്കുന്നതിലെ ഐക്യവും ആവശ്യമാണ്.

കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനം നടക്കുന്ന മേഖലകളിലൊന്നാണ് ടൂറിസമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അത് അംഗീകരിച്ചിട്ടുണ്ടെന്നും മിനി സുകുമാര്‍ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതും ഏറ്റവും കുറച്ച് മാലിന്യമുണ്ടാക്കുന്നതുമായ മേഖലയായി വളരുന്ന മേഖലയായി ടൂറിസത്തെ അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും തൊഴിലിടങ്ങളും പൊതുവിടങ്ങളും ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. ഇതിലൂടെ സ്ത്രീകള്‍ക്ക് കൂടുതലായി സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൈവരും. ജെന്‍ഡര്‍ ഇന്‍ക്ലുസിവ് ടൂറിസം എന്ന ആശയം സംസ്ഥാനത്ത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. കൂടുതല്‍ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ടൂറിസം മേഖലയിലേക്ക് വരികയും മേഖലയെ പ്രത്യാശാപൂര്‍വ്വം കാണുകയും ചെയ്യുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നും അവര്‍ വ്യക്തമാക്കി.

ടൂറിസം മേഖലയിലേക്ക് സംരംഭകരായും യാത്രികരായും ഒട്ടേറെ സ്ത്രീകള്‍ കടന്നുവരുന്നവരുണ്ടെന്നും. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഉള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെന്നും സെമിനാറില്‍ മോഡറേറ്ററായിരുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. അപ്പോള്‍ ടൂറിസം മേഖലയിലെ സ്ത്രീപങ്കാളിത്തം കൂടുതല്‍ വര്‍ധിക്കും. അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആകെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതു രാജ്യത്തായാലും വനിതാ യാത്രികര്‍ക്കു ഭയമില്ലാതെ യാത്ര ചെയ്യാനാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് പ്രധാനമാണെന്ന് ട്രാവല്‍ ബ്ലോഗര്‍ രമ്യ എസ് ആനന്ദ് പറഞ്ഞു. കേരളം നടപ്പാക്കുന്ന ജെന്‍ഡര്‍ ടൂറിസം ആശയം ഇതിന് അനുകൂലമാണ്. വിദേശത്തുനിന്ന് വരുന്നവര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളോടുള്ള പെരുമാറ്റം, യാത്രാസൗകര്യങ്ങള്‍, ശുചിത്വം എന്നിവ പ്രധാനമാണ്. അതിനെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കേണ്ടത് ടൂറിസം വികസനത്തില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം വളര്‍ച്ച പ്രാപിച്ച മേഖലയാണ് ടൂറിസമെന്ന് ഡോക്യുമെന്‍ററി ഫിലിം മേക്കറും ട്രാവലറുമായ ബിന്ദു സാജന്‍ പറഞ്ഞു. ടൂറിസം മേഖലയിലേക്ക് സ്ത്രീകള്‍ സംരംഭകരായും യാത്രികരായും കടന്നുവരുന്നതില്‍ പൊതുസമൂഹത്തിന്‍റെ സമീപനം പ്രധാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) യൂണിറ്റുകള്‍, ആര്‍ടി സംരംഭകര്‍, പ്രവര്‍ത്തകര്‍, വ്യവസായ പങ്കാളികള്‍ തുടങ്ങിയവര്‍ മേളയുടെ ഭാഗമാണ്. ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകള്‍ ഒരുക്കിയ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ട്. അഞ്ചു ദിവസത്തെ മേള ഇന്ന് (ഫെബ്രുവരി 15) കനകക്കുന്നില്‍ സമാപിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (1 hour ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 hour ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (3 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (12 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (13 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (13 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (14 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (17 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 hours ago)

Malayali Vartha Recommends