Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമ സ്ഥാപനത്തിന് നേരെ എ ഡി ജിപി എസ് ശ്രീജിത്തിന്റെ ഗുണ്ടായിസം !! ഏമാന്റെ വാര്‍ത്ത പുറത്തുവിട്ട കലിപ്പ് തീര്‍ക്കാന്‍ സൈബര്‍ പോലീസിനെക്കൊണ്ട് മാധ്യമ സ്ഥാപനത്തിന് നേരെ ഭീഷണി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സൗത്ത് ലൈവ്

15 FEBRUARY 2026 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

പോലീസ് ഗുണ്ടായിസങ്ങള്‍ പെരുകുന്നത് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. കാക്കിയിട്ടാല്‍ എന്ത് കാട്ടാളത്തവും കാണിക്കാമെന്ന നിലപാടാണ് ചില ഏമാന്മാര്‍ക്ക്. ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ കൈയ്യിലിരുപ്പ് ജനം തിരിച്ചറിയണം. പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സൈബര്‍ വിങ് മേധാവിയുമായ എസ് ശ്രീജിത്തിന്റെ തനിനിറം പുറത്ത്.

ചട്ടംലംഘിച്ചുള്ള ഏമാന്റെ വിദേശയ യാത്രയും സ്പാ സെന്റര്‍ ഉദ്ഘാടനത്തെക്കുറിച്ചും വാര്‍ത്ത പുറത്തുവിട്ട സൗത്ത് ലൈവ് മാധ്യമത്തിന് നേരെ ശ്രീജിത്തിന്റെ ഭീഷണി. കുറച്ച് കാലങ്ങളായ് സ്ഥിരം വിവാദ നായകനാണ് ശ്രീജിത്ത്. എന്തോ വലിയ ഹീറോയിസം കാണിക്കുന്നുവെന്ന മട്ടിലാണ് ഈ ഏമാന്റെ പ്രവര്‍ത്തനങ്ങള്‍. സൗത്ത് ലൈവ് മാധ്യമ സ്ഥാപനത്തിന് നേരെ ശ്രീജിത്തിന്റെ ഗുണ്ടായിസം.

സൗത്ത് ലൈവിന് എതിരെ സൈബര്‍ പൊലീസിന്റെ നിരന്തര ഭീഷണി. കള്ളകേസെടുത്തും അധികാര ദുര്‍വിനയോഗം നടത്തിയും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ എഡിജിപിയുടെ കൈയ്യൂക്ക്. എഡിജിപിക്ക് എതിരെ സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസിഡന്റുമായ സാജ് കുര്യന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കി.

'സൗത്ത് ലൈവില്‍' 2026 ഫെബ്രുവരി 9നും ഫെബ്രുവരി 10 നും എ.ഡി.ജി.പി ശ്രീജിത്തിന്റെ അബുദാബി യാത്രയെ സംബന്ധിച്ചും അവിടെ അദ്ദേഹം ഒരു സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഗസ്റ്റായി പങ്കെടുത്തതും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതി സൗത്ത് ലൈവ് വാര്‍ത്തയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ നിന്നും വാര്‍ത്ത ഡിലീറ്റ് ചെയ്യിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നത്. സ്വകാര്യ സ്ഥാപന ഉടമ പരാതി നല്‍കിയിട്ടുണ്ടെന്നും സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പൂട്ടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമായിരുന്നു സൈബര്‍ വിഭാഗത്തില്‍ നിന്നും വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.ഇതു പോലെ തന്നെ, സമാനമായ ഒരു ഇടപെടല്‍ എഡിജിപി ശ്രീജിത്ത് സൈബര്‍ ഓപ്പറേഷന്‍ മേധാവിയായ ഉടന്‍ തന്നെ വണ്‍ ഇന്ത്യ മലയാളം എന്ന മാധ്യമ സ്ഥാപനത്തോടും ഡയ്‌ലി ഹണ്ട് എന്ന ന്യൂസ് ഫീഡ് ആപ്പിനോടും കാണിച്ചിട്ടുണ്ട്.

2025 ജൂണ്‍ 2 ന് എഡിജിപി ശ്രീജിത്തിന് എതിരെ യു.പി.എസ്.സിക്ക് ലഭിച്ച ഒരു പരാതി പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയതായ വാര്‍ത്ത പബ്ലിഷ് ചെയ്ത വണ്‍ ഇന്ത്യ മലയാളത്തിനും ഡയ്‌ലി ഹണ്ടിനും ശ്രീജിത്ത് തലവനായ സൈബര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 2025 ജൂണ്‍ ഒന്നിന് രാത്രി 8. 29 ന് cyberopsfsm.pol@keralagov.in

എന്ന മെയില്‍ ഐഡിയില്‍ നിന്നും മെയില്‍ അയപ്പിച്ച് ഈ വാര്‍ത്ത ഡിലിറ്റ് ചെയ്യിപ്പിക്കുകയുണ്ടായി. ഇക്കാര്യവും പരാതിയില്‍ സൗത്ത് ലൈവ് അധികൃതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രുവരി 1നാണ് നവ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഗസ്റ്റായി പങ്കെടുക്കാന്‍ എഡിജിപി ശ്രീജിത്ത് പോയിരുന്നത്. ഈ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നത്.

ഇക്കാര്യത്തില്‍ എഡിജിപി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തുടര്‍ നടപടിക്കായി വിജിലന്‍സ് ഡയറക്ടറേറ്റ് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളതുമാണ്. ഇതും സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരാതിയില്‍ പറയുന്നത് ഇത് ഒരു സ്വകാര്യ സ്പാ ആണെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്ത് ഈ പരിപാടിയില്‍ ചീഫ് ഗസ്റ്റായി പങ്കെടുത്തത് ചട്ടവിരുദ്ധമാണ് എന്നുമാണ്. എഡിജിപി ശ്രീജിത്ത് അബുദാബിയില്‍ എത്തിയതിന്റെ ചിത്രങ്ങളും, ശ്രീജിത്ത് പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് നവ ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍ അവരുടെ സോഷ്യല്‍ അക്കൗണ്ട് വഴി നടത്തിയ പരസ്യങ്ങളുടെ ചിത്രങ്ങളും ആ പരാതിക്ക് ഒപ്പം തന്നെ നല്‍കിയിരുന്നതാണ്.

മാത്രമല്ല, എഡിജിപി ശ്രീജിത്തിന്റെ കൂടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സിനിമാ താരം ഇനിയ, നവ ആയുര്‍വേദ മെഡിക്കല്‍ സെന്റ്‌റിന്റെ ഇന്‍സ്റ്റ പേജില്‍ തലേദിവസം പബ്ലിഷ് ചെയ്ത വീഡിയോയില്‍ തന്റെ ഒപ്പം ചീഫ് ഗസ്റ്റായി ഗവണ്‍മെന്റ് ഒഫിഷ്യല്‍സും പങ്കെടുക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ജനങ്ങള പരിപാടിയിലേക്ക് സ്വാഗതം ചെയ്തിരുന്നത്.

ഇതില്‍ നിന്നെല്ലാം ഐ.പി.എസ് ഓഫീസറായ ശ്രീജിത്ത് ചട്ടലംഘനവും അധികാര ദുര്‍വിനയോഗവും നടത്തി എന്ന് ബോധ്യമായതിനാലാണ് പ്രസ്തുത പരാതി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് സൗത്ത് ലൈവിന്റെ ന്യൂസ് ഡസ്‌ക്ക് വാര്‍ത്തയാക്കിയിരുന്നത് എന്നാണ് മാനേജിങ് എഡിറ്റര്‍ സാജ് കുരുന്‍ വ്യക്തമാക്കിയിരിക്കുന്നത്.

തന്നെ വിളിച്ച് വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്, നവ ആയുര്‍വേദ സെന്റര്‍ ഒരു സ്പാ അല്ലന്നാണ്. എന്നാല്‍, ഇതേ സ്ഥാപനത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ തന്നെ സ്പാ ആണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളുണ്ട്.

നവ ആയുര്‍വേദ മെഡിക്കല്‍ സെന്ററില്‍ യുവതി ഫേഷ്യല്‍ ചെയ്യുന്നതും ഇതു സംബന്ധമായി ആ യുവതി അനുഭവം പറയുന്നതുമായ വീഡിയോ ഇതേ സ്ഥാപനത്തിലെ സോഷ്യല്‍ മീഡിയ പേജില്‍ തന്നെ വന്നിട്ടുള്ളതാണ്. ഫേഷ്യല്‍ ചെയ്യുന്ന സ്ഥാപനത്തെ സ്പാ എന്നാല്ലാതെ മറ്റെന്താണ് പറയുക എന്നത് മനസ്സിലാകുന്നില്ലന്നാണ് പരാതിയില്‍ സൗത്ത് ലൈവ് അധികൃതര്‍ ചോദിക്കുന്നത്.

സൈബര്‍ പൊലീസ് മേധാവി കൂടിയായ എ.ഡി.ജി.പി ശ്രീജിത്ത് ഇടപെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും, ഇത് മാധ്യമ സ്വാതന്ത്രത്തിന് എതിരാണെന്നും ഇതിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (1 hour ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 hour ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (3 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (12 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (13 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (13 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (14 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (17 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 hours ago)

Malayali Vartha Recommends