പ്രഭാവതിയമ്മ ഓവര്‍ ആകുന്നെന്ന് സോഷ്യല്‍ മീഡിയ

നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവം വൈറലായിരുന്നു. കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മയാണ് ഏവരുടെയും അഭിമാന താരമായി മാറിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ സിഗ്‌നലിന് സമീപത്തുനിന്നുള്ള ദൃശ്യമാണ് ആദ്യം പുറത്ത് വന്നത്. ഒരു സ്‌കൂട്ടര്‍ യാത്രികന്‍ നിയമം ലംഘിച്ച് റോഡരികിലെ ഫൂട്ട്പാത്തിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇതുവഴി വന്ന പ്രഭാവതിയമ്മയുടെ മുന്‍പിലേക്കാണ് ഇയാള്‍ സ്‌കൂട്ടറുമായി കയറിയത്. കാല്‍നടയാത്രികര്‍ക്കായുള്ള വഴിയിലൂടെ സ്‌കൂട്ടറുമായി പോകാനുള്ള ഇയാളുടെ ശ്രമം തെല്ലൊരാലോചനക്ക് പോലും ഇട നല്‍കാതെ പ്രഭാവതിയമ്മ തടയുകയായിരുന്നു. സ്‌കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
പിന്നാലെ വീണ്ടും വണ്ടി തടയുന്ന പ്രഭാവതിയമ്മയുടെ വീഡിയോകള്‍ പുറത്ത് വന്നു. ഇതോടെ പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ പ്രഭാവതിയമ്മയെ ട്രോളാനും തുടങ്ങി. ഓവര്‍ ആക്കി ചളമാക്കല്ലേ എന്നാണ് പലരും ഫേസ്ബുക്കില്‍ കുറിക്കുന്നത്. അനാവശ്യ മോട്ടിവേഷന്‍ കൊടുത്ത് ഇതൊരു തുടര്‍ എപ്പിസോഡായി കൊണ്ട് പോവാന്‍ ആ അമ്മൂമ്മയെ അനുവദിക്കരുതെന്നും അഭിപ്രായം പറയുന്നവരുണ്ട്.
അതേസമയം, പ്രഭാവതിയമ്മയുടെ ഇടപെടല്‍ വൈറലായതോടെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha






















