കുഞ്ഞുമാലാഖയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണില്‍ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച കുരുന്നിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്.
ഇവിടെ വച്ചാണ് അന്തിമോപചാരമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. തുടര്‍ന്നായിരുന്നു സംസ്‌കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. ആയിരക്കണക്കിനുപേര്‍ ആലിനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലും പള്ളിയിലും എത്തിയിരുന്നു. പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ വീണ ജോര്‍ജ്, വി. എന്‍. വാസവന്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉള്‍പ്പെടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















