പ്രായ പൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...

പ്രായ പൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 33 കാരന്റെ മരണം. അപകടം ഉണ്ടായി പത്ത് ദിവസത്തിന് ശേഷമാണ് ധ്രുമുള്‍ പട്ടേല്‍ മരണത്തിന് കീഴടങ്ങുന്നത്.
ഫെബ്രുവരി അഞ്ചിനായിരുന്നു ധ്രുമുള്‍ പട്ടേല്‍ ഭാര്യ മിനല്‍ പട്ടേലിനും പരിക്കേല്‍ക്കാന്‍ ഇടയായ അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗതയില്‍ എത്തിയ കിയ സെല്‍ട്രോസ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ധ്രുമുള്‍ പട്ടേല്‍ മരണത്തിന് കീഴടങ്ങിയത്. എസ്‌യുവി ഓടിച്ചിരുന്ന ആണ്‍കുട്ടിയുടെ പിതാവായ വാല്‍ജി രാജ ഭൂഷണ്‍ എന്നയാളുടെ പേരിലുള്ളതാണ് അപകടം ഉണ്ടാക്കിയ വാഹനം.
https://www.facebook.com/Malayalivartha























