Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

16 FEBRUARY 2026 07:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു.

മഹീന്ദ്രയുടെ ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവെല്ലര്‍ വാഹനങ്ങള്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്‌ളാഗ്ഗ് ഓഫ് ചെയ്തത്. 2024 വര്‍ഷത്തിലെ മികച്ച പൊലീസ് സ്‌റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും ഈ ചടങ്ങില്‍ നല്‍കി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്‌റ്റേഷന് ഒന്നാം സ്ഥാനവും തൃശുര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ പൊലീസ് സ്‌റ്റേഷന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചിരുന്നത്. പുതുതായി വാങ്ങിയ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.

പുതിയ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഉപയോഗിക്കുക. 44 ബൊലേറോ വാഹനങ്ങള്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കും. 40 സ്‌കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ക്രമസമാധാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സഹായിക്കും. ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ അതികഠിനമായ മലയോര മേഖലകളിലെ പട്രോളിംഗ് ശക്തിപ്പെടുത്തി പോലീസിംഗ് നടപ്പിലാക്കുന്നതിനും ഏത് ദുര്‍ഘടം പിടിച്ച സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും ഉപകരിക്കും.

 

24 ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ 24 * 7 പട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനും 18 ഫോഴ്‌സ് ട്രാവലറുകളും ഇതില്‍ ഉള്‍പെടും . എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, എ.ഡി.ജി.പിമാരായ എസ് ശ്രീജിത്ത് (പൊലിസ് ആസ്ഥാനം), പി. വിജയന്‍ (ഇന്റലിജന്‍സ്), എച്ച് വെങ്കടേഷ് (ക്രമസമാധാനം), ദിനേന്ദ്ര കശ്യപ് (ആംഡ് ബറ്റാലിയന്‍), മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends