ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് പി. രാജീവ്

ശബരിമല യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന വേണമോ എന്ന് ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്നും കോടതി ഉന്നയിച്ച ഏഴ് വിഷയങ്ങളില്‍ യുവതീപ്രവേശ വിധി ഉള്‍പ്പെടുന്നില്ലെന്നും നിയമമന്ത്രി പി. രാജീവ്. അതേസമയം, യുവതീപ്രവേശത്തെ ഇപ്പോള്‍ എതിര്‍ക്കുകയാണോ അനുകൂലിക്കുകയാണോ എന്ന കാര്യം വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല.
ദീര്‍ഘകാലമായി ആചാരത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദുയിസത്തില്‍ ആഴത്തില്‍ പാണ്ഡിത്യമുള്ള ആളുകളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ചേര്‍ന്ന ഒരു കമ്മിഷന്‍ നിയോഗിച്ച് അവരുടെ അഭിപ്രായത്തിന് പരിഗണന നല്‍കണമെന്ന് അന്ന് സര്‍ക്കാര്‍ സുപ്രീം തോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി അത് അംഗീകരിച്ചില്ല. തിരുത്തണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ അടിസ്ഥാന പ്രശ്‌നങ്ങള്‍ വരട്ടെ.' പി. രാജീവ് പറഞ്ഞു.
https://www.facebook.com/Malayalivartha





















